മിന: ഇന്ന് അറഫാ സംഗമം. ഇന്നു രാത്രിയാണ് മുസ്ദലിഫ സംഗമം. ഇന്ത്യയില്‍ നിന്നുള്ള ഹജ്ജ് തീര്‍ഥാടകര്‍ കപ്പല്‍ വഴിയും മറ്റും നേരത്തെ തന്നെ മിനായിലെത്തിയിരുന്നു.
മിനായില്‍ നിന്നും അറഫ സംഗമത്തിനായി ഹാജിമാര്‍ അറഫയിലേക്കു നീങ്ങിത്തുടങ്ങി. ഇതിനായി വിപുലമായ സുരക്ഷാ സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. ചികിത്സയിലുളളവരെ ഹജ്ജ് മിഷന്റെ വാഹനങ്ങളില്‍ അറഫയിലെത്തിക്കും. ഇത്തവണ തീര്‍ഥാടകരുടെ തിരക്കു കുറവാണ് . 188 വിദേശ രാജ്യങ്ങളില്‍ നിന്നായി 13,79000ത്തിലധികം തീര്‍ഥാടകരാണ് എത്തിയത്. ഇതില്‍ 45 ശതമാനം പേരും സ്ത്രീകളാണ് .
3 ലക്ഷത്തിലധികം തീര്‍ഥാടകരുടെ കുറവാണ് ഇക്കുറി കണക്കാക്കുന്നത്. മിനായിലെ തമ്പുകളില്‍ ഇന്നലെ രാത്രി ഇന്ത്യന്‍ തീര്‍ഥാടകര്‍ക്കു ഭക്ഷണം ലഭിച്ചില്ല എന്നു പരാതിയുണ്ട്.
മിനായില്‍ തീര്‍ത്ഥാടകര്‍ മൂന്നുദിവസം തങ്ങുന്നതിനാല്‍ വന്‍ സുരക്ഷയും ശുചിത്വവുമാണ് ഏര്‍പ്പെടുത്തിയത്. മിനായിലെ താമസവും അവിടെനിന്ന് വിവിധ കേന്ദ്രങ്ങളിലേക്കുള്ള യാത്രയും നിയന്ത്രിക്കുന്നതിന് 18818 ദ്രുതകര്‍മ്മ സൈനികരെ കൂടി വിന്യസിച്ചിട്ടുണ്ട്. ഇതില്‍ കല്ലേറ് നടക്കുന്ന ജംറയില്‍ 11100 പേര് നിലകൊള്ളും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: