കോട്ടയം: പൂന്തുറ ഇടയാര്‍ ദ്വീപില്‍ അക്രമണം നടത്തിയവര്‍ക്കെതിരെയും അക്രമത്തിന് പ്രേരണയും ആഹ്വാനവും നല്കിയ മതപുരോഹിതനെതിരെയും കര്‍ശന നടപടി സ്വീകരിക്കണമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.എസ്. ബിജു ആവശ്യപ്പെട്ടു.
പൂന്തുറ ഇടയാര്‍ ദ്വീപിലെ ജനസമൂഹത്തിന്നേരെ ഏകപക്ഷീയമായ അക്രമണമാണ് മതപുരോഹിതന്റെ ആഹ്വാനപ്രകാരം അക്രമകാരികള്‍ നടത്തിയത്. സ്ത്രീകളും കുട്ടികളും അടങ്ങുന്ന ദ്വീപ് നിവാസികളെ അക്രമിച്ചവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കാന്‍ പോലീസ് തയ്യാറായിട്ടില്ല. അക്രമമറിഞ്ഞെത്തിയ പൊലിസിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ചിട്ടും ഇവര്‍ക്കെതിരെ നിഷ്ക്രിയമായാണ് പൊലിസ് പെരുമാറിയത്. ഒരു മണിക്കൂറോളം ഭീകരാന്തരീക്ഷം സൃഷ്ടിച്ച് അക്രമികളെ സഹായിക്കുന്ന നിലപാടാണ് പൊലിസിന്റെ ഭാഗത്തുനിന്നുണ്ടായതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
അക്രമികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ ആഭ്യന്തരവകുപ്പ് തയ്യാറാകണം. അക്രമികള്‍ക്കും കലാപത്തിന് നേതൃത്വം കൊടുത്ത മതനേതാക്കള്‍ക്കും എതിരെ നിയമനടപടി സ്വീകരിക്കാത്തപക്ഷം സംസ്ഥാനവ്യാപകമായി ശക്തമായ പ്രക്ഷോഭത്തിന് ഹിന്ദു ഐക്യവേദി നേതൃത്വം നല്‍കുമെന്നും ഇ.എസ്. ബിജു പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: