കിഴക്കമ്പലം: പുക്കാട്ടുപടികാളപ്പാലം കടമ്പ്രയാറിന്റെ കൈവരിതോട്ടില് വീണ്ടും സ്വകാര്യ കമ്പനി രാസമാലിന്യം ഒഴുക്കി. ഇത് മൂലം വീണ്ടും കടമ്പ്രയാറിലെ മത്സ്യങ്ങള്‍ ചത്തുപൊങ്ങി. കഴിഞ്ഞ 5 വര്‍ഷമായി പഞ്ചായത്തില്‍ സ്ഥിതിചെയ്യുന്ന സ്വകാര്യ കമ്പനി കടമ്പ്രയാറിന്റെ കൈവാരിതോടിലേക്ക് തുടര്‍ച്ചയായി രാസമാലിന്യം ഒഴുക്കുന്നത്. കടമ്പ്രയാറില്‍ കോടികള്‍ മുടക്കി വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോള്‍ കടമ്പ്രയാറിനെ മലിനീകരിക്കുന്ന ഇത്തരം പ്രവര്‍ത്തികള്‍ അധികാരികള്‍ കണ്ടില്ലന്ന് നടിക്കുകയാണ്. മാസങ്ങള്‍ക്ക് മുമ്പാണ് ഇവിടെ ഇതേ കമ്പനി രാസമാലിന്യം ഒഴുക്കിയത്. അന്നും കരിമീന്‍, ആരോന്‍, വരാല്, കറൂപ്പ് തുടങ്ങിയ നിരവധി മത്സ്യങ്ങളാണ് ചത്തുപൊങ്ങിയത്. കൈവരിത്തോടുകളില് നിന്നും ഒഴുകിയെത്തുന്ന വെള്ളമാണ് കടമ്പ്രയാറിലൂടെ ഒഴുകുന്നത്. ഇന്‍ഫോ പാര്‍ക്കിലും മറ്റു നിരവധി വ്യവസായ സ്ഥാപനങ്ങളിലേയും കുടിവെള്ള ശ്രോതസ് ഈ വെള്ളമാണ്. കൈവരി തോട്ടിലൂടെ എത്തുന്ന വെള്ളത്തിന് കറുത്ത നിറമാണ്. എടത്തല പഞ്ചായത്ത് അധികൃതരുടെ ഒത്താശയോടെയാണ് കമ്പനി തോടുകളിലേക്ക് മാലിന്യം ഒഴുക്കുന്നതെന്നും വര്‍ഷങ്ങളായി തുടരുന്ന ഈ അക്രമത്തിനെതിരെ നടപടിയെടുക്കാത്തത് കമ്പനി ഉടമകളുമായി അധികൃതര്‍ക്കുള്ള അവിശുദ്ധബന്ധത്തിന്റെ ഉത്തമ ഉദാഹരണമാണെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: