ചവറ: സോളാര്‍തട്ടിപ്പ് കേസില്‍ മുഖ്യമന്ത്രിയേയും ഓഫീസിനേയും ഒഴിവാക്കിയത് ജുഡീഷ്യല്‍ അന്വേഷണം അട്ടിമറിക്കാനാണെന്നും ജൂഡീഷ്യലന്വേഷണത്തിന്റെ ടേംസ് ഓഫ് റഫറന്‍സ് പുനഃപരിശോധിക്കണമെന്നും അന്വേഷണത്തിന്റെ സുതാര്യതയ്ക്ക് മുഖ്യമന്ത്രി രാജിവയ്ക്കണമെന്നും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് പി.എം വേലായുധന് ആവശ്യപ്പെട്ടു. ചവറ മണ്ഡലം പ്രസിഡന്റ് ഭരണിക്കാവ് രാജന്റെ അധ്യക്ഷതയില്‍ കൂടിയ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന ഫണ്ട് ശേഖരണം വിജയിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സെക്രട്ടറി രാജി പ്രസാദ്, ജില്ലാ പ്രസിഡന്റ് എം. സുനില്‍, ദക്ഷിണ മേഖലാ ജനറല്‍ സെക്രട്ടറി മാലുമേല്‍ സുരേഷ്, മണ്ഡലം ഭാരവാഹികളായ അപ്പുക്കുട്ടക്കുറുപ്പ്, വെറ്റമുക്ക് സോമന്, പരിമണം ബാബു, കാവനാട് രാജീവ്, ബാബു, വിനോദ്, പരമേശ്വരന്, ഓമനകുട്ടന്‍പിള്ള, ഒ. സജീവ്, മരുത്തടി പ്രസാദ്, അരവിന്ദാക്ഷന്‍നായര്‍, മന്മഥന് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: