തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ചെലവ് ചുരുക്കലിന് സര്‍ക്കാര്‍ ഉത്തരവിറക്കി. ഈ സാമ്പത്തികവര്‍ഷം അധിക തസ്തിക സൃഷ്ടിക്കരുതെന്നാണ് പ്രധാന നിര്‍ദേശം. ഡപ്യൂട്ടേഷന് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഡെപ്യൂട്ടേഷന് മൂലമുണ്ടാകുന്ന ഒഴിവ് നികത്തേണ്ടെന്നും ഉത്തരവില്‍ പറയുന്നു.
ഇപ്പോള്‍ ഡെപ്യുട്ടേഷനില്‍ ഉള്ളവരുടെ കാലാവധി നീട്ടി നല്‍കില്ല. ലീവ് വേക്കന്‍സികളിലേക്ക് താത്ക്കാലിക നിയമനങ്ങളെ പാടുള്ളൂ. പദ്ധതിയേതര ചെലവ് ബജറ്റ് വിഹിതം കടക്കാന്‍ പാടില്ല. റവന്യൂ കുടിശിക പിരിച്ചെടുക്കാന്‍ ഊര്‍ജ്ജിത നടപടി വേണം. ഉപാധികളില്ലാതെ റവന്യൂ റിക്കവറി സ്റ്റേ നല്‍കരുത്. നികുതി കുടിശിക കേസുകളില്‍ സ്റ്റേ ഒഴിവാക്കാന്‍ അടിയന്തര നടപടികള്‍ എടുക്കണമെന്നും ഉത്തരവില്‍ നിര്‍ദേശിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: