ഓസ്ലോ, നോര്‍വെ: നൊബേല്‍ സമാധാന പുരസ്കാരം ഓര്ഗനൈസേഷന് ഫോര്‍ ദ പ്രോഹിബിഷന്‍ ഓഫ് കെമിക്കല്‍ വെപ്പണ്‍സിന് (ഒപിസിഡബ്ല്യു). രാസായുധങ്ങളുടെ നിരോധനത്തിന് വേണ്ടി നിലകൊള്ളുന്ന സംഘടനയാണ് ഒപിസിഡബ്ല്യൂ.1997ലാണ് ഒപിസിഡബ്ല്യൂ രൂപീകരിക്കുന്നത്. അന്താരാഷ്ട്ര തലത്തില്‍ പ്രവര്‍ത്തിച്ചു വരുന്ന സംഘടനയാണിത്.
ലോകമെങ്ങും വര്‍ദ്ധിച്ചുവരുന്ന രാസായുധങ്ങള്‍ പൂര്‍ണ്ണമായും ഒഴിവാക്കുകയെന്നതാണ് സംഘടനയുടെ ലക്ഷ്യം. നെതര്‍ലന്‍ഡ്സിലെ ഹേഗ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സംഘടന 1997ലാണ് പ്രവര്‍ത്തനം ആരംഭിച്ചത്. ഇന്ത്യ ഉള്‍പ്പെടെ 190 അംഗങ്ങളാണ് സംഘടനയിലുള്ളത്. സിറിയയില്‍ അടുത്തിടെ വിമതര്‍ക്കു നേരെ ഭരണകൂടം രാസായുധം പ്രയോഗിച്ചിരുന്നു. ഈ രാസായുധങ്ങള്‍ നശിപ്പിക്കുന്നതിന് നേതൃത്വം നല്‍കുന്നത് ഈ സംഘടനയായിരുന്നു.
1400 പേരുടെ മരണത്തിന് ഇടയാക്കിയ രാസായുധങ്ങള്‍ നശിപ്പിക്കാമെന്ന സിറിയന്‍ സര്‍ക്കാരിന്റെ തീരുമാനം ഉണ്ടായ സാഹചര്യത്തില്‍ ഒപിസിഡബ്ല്യുവിന്റെ പ്രവര്‍ത്തനങ്ങള്‍ ഏറെ ശ്രദ്ധനേടിയിരുന്നു. അതിന് പിന്നാലെയാണ് നൊബേല്‍ സമ്മാനം ലഭിക്കുന്നതെന്നതും ശ്രദ്ധേയമാണ്. രാസായുധങ്ങള്‍ നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട് നടത്തുന്ന രാസായുധ കണ്‍വെന്‍ഷനാണ് ഒപിസിഡബ്ല്യുവിന്റെ പ്രധാനപ്പെട്ട പ്രവര്‍ത്തനങ്ങളിലൊന്ന്.
രാസായുധങ്ങളുടെ ഉപയോഗം തടയുക, രാസായുധങ്ങള്‍ നിരോധിക്കുക, രാസായുധങ്ങളുടെ നിര്‍മ്മാണം തടയുക, രാസായുധങ്ങള്‍ നശിപ്പിക്കുക തുടങ്ങിയവയാണ് രാസായുധ കണ്വെന്ഷന് മുന്നോട്ട് വെയ്ക്കുന്ന ആശയങ്ങള്‍. ഐക്യരാഷ്ട്ര സഭയുടെ ഏജന്‍സി അല്ല ഈ സംഘടനയെങ്കിലും നയങ്ങളിലും പ്രായോഗിക പ്രശ്നങ്ങളിലും യു.എന്നുമായി സഹകരിച്ചാണ് ഈ സംഘടന പ്രവര്‍ത്തിക്കുന്നത്.
ടര്‍ക്കിയില്‍ നിന്നുള്ള അഹ്മെത് ഉസുംകുവാണ് ഒ.പി.സി.ഡബ്ല്യുവിന്റെ ഡയറക്ടര്‍ ജനറല്‍. ആഫ്രിക്കന്‍ രാജ്യമായ കോംഗോയില്‍ നിന്നുള്ള ബലാത്സംഗ വിരുദ്ധ പ്രവര്ത്തകന് ഡോ.ഡെന്നിസ് മുകെഗെ, മുസ്ലീം പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനായി ശബ്ദമുയര്‍ത്തിയതിനെ തുടര്‍ന്ന് താലിബാന് ഭീകരര്‍ വധിക്കാന്‍ ശ്രമിച്ച പാക് പെണ്‍കുട്ടി മലാല യൂസഫ് സായ്, തുടങ്ങിയവരെ പിന്തള്ളിയാണ് ഒപിസിഡബ്ല്യു അവാര്‍ഡ് കരസ്ഥമാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: