സംഗൂര്‍ (പഞ്ചാബ്): പഞ്ചാബിലെ യുവാക്കള്‍ മയക്കുമരുന്നിന് അടിമകളാണെന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ പ്രസ്താവന വിവാദമാവുന്നു. പഞ്ചാബില്‍ പാര്‍ട്ടി റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു രാഹുല്‍.
സംസ്ഥാനത്ത് യുവാക്കള്‍ നേരിടുന്ന ഏറ്റവും വലിയ വിപത്ത് മയക്കു മരുന്നാണെന്നു വിശദീകരിക്കാന്‍ ശ്രമിക്കുകയായിരുന്നു രാഹുല്‍. അതേസമയം പഞ്ചാബില്‍ എത്തിയ രാഹുല്‍, സിഖ് സമൂഹത്തില്‍പ്പെട്ട പ്രധാനമന്ത്രിയെ പുകഴ്ത്താന്‍ മറന്നില്ല.
മന്‍മോഹന്‍സിംഗിനെ പോലെ മറ്റാരും ഇന്ത്യക്കു വേണ്ടി പ്രവര്‍ത്തിച്ചിട്ടില്ലെന്ന് രാഹുല്‍ പറഞ്ഞെങ്കിലും പ്രധാനമന്ത്രിയെ ഓര്‍ഡിനന്‍സ് വിഷയത്തില്‍ അപമാനിച്ച രാഹുലിന്റെ ഈ പ്രശംസാവാക്കുകള്‍ക്ക് സമൂഹം അത്ര പ്രാധാന്യം കൊടുക്കില്ലെന്ന് രാഷ്ട്രീയ വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു. തന്റെ രാഷ്ട്രീയ ഗുരുവാണ് മന്മോഹന് സിംഗ് എന്നുവരെ രാഹുല്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: