പള്ളുരുത്തി: എറണാകുളം ജില്ലയല്‍ ‘നമോ ഫാന്സുകള് സജീവമാകുന്നു. നരേന്ദ്ര മോദിയെ ഭാരതീയജനതാപാര്‍ട്ടി പ്രധാനമന്ത്രിസ്ഥാനത്തേക്ക് ഉയര്‍ത്തിക്കാട്ടിയതോടെയാണ് നരേന്ദ്ര മോദിയുടെ ആരാധകര്‍ ഓരോ പ്രദേശത്തും ഫാന്‍സ് അസോസിയേഷനുകള്‍ക്ക് രൂപം നല്കി രംഗത്തെത്തിയിട്ടുള്ളത്.ജില്ലയുടെ കോര്പ്പറേഷന്, പഞ്ചായത്ത് ഏരിയാകളിലും സംഘടനാപ്രവര്‍ത്തനം സജീവമാകുന്നതായാണ് റിപ്പോര്‍ട്ട്.
നരേന്ദ്ര മോദി നേതൃത്വം നല്കുന്ന എന്‍ഡിഎക്ക് അധികാരത്തിലേറാവുന്ന സാഹചര്യം സൃഷ്ടിക്കലാണ് മോദി ഫാന്സുകള് പ്രധാനമായും ചെയ്യുന്നതെന്ന് ഫാന്‍സ് അസോസിയേഷന് ഭാരവാഹികള്‍ പറയുന്നു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കുന്നതിനുള്ള സഹായം ചെയ്യാനും സജീവപ്രവര്ത്തനത്തിനിറങ്ങാനും ഫാന്സ്ക്ലബുകള് ലക്ഷ്യമിടുന്നു.
ഇന്ത്യയിലാകമാനം ഏറ്റവും അധികം സോഷ്യല്‍ മീഡിയാകള്‍ മോദി അനുകൂലമായി മാറുന്നത് കേന്ദ്രസര്‍ക്കാരിനെ വിറളിപിടിപ്പിച്ചിരുന്നു. സോഷ്യല്‍ മീഡിയക്കപ്പുറം തുറന്ന പ്രവര്ത്തനത്തിനിറങ്ങുന്നതിനും ഫെയ്സ്ബുക്ക് കൂട്ടായ്മകള്‍ തീരുമാനിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പുകാലഘട്ടത്തില്‍ നരേന്ദ്ര മോദി ഗുജറാത്തില്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലെത്തിക്കുന്നതിനും ലഘുലേഖകള്‍ പ്രചരിപ്പിക്കുന്നതിനും ഇത്തരം കൂട്ടായ്മകള്‍ ലക്ഷ്യമിടുന്നു.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: