ബത്തേരി : ബത്തേരി സര്‍വീസ് സഹകരണ ബാങ്ക് വിഭജന നീക്കം ഹൈക്കോടതി സ്റ്റേ ചെയ്തതായി ബിജെപി നിയോജകമണ്ഡലം ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.ബി.ജെ.പി. നേതാക്കളായ പി.സി.മോഹനന്, വി.മോഹനന്, ടി.എല്‍.വിജയന് എന്നിവര്‍ നല്കിയ ഹര്‍ജി പരിഗണിച്ചാണ് കോടതിയുടെ ഈ നടപടി. വിഭജന നടപടി ഇനിയൊരു ഉത്തരവു ഉണ്ടാകുന്നതുവരെയാണ് സ്റ്റേ ചെയ്തത്.
സഹകരണ നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും വിരുദ്ധമായാണ് വിഭജനമുള്‍പ്പെടെയുള്ള നീക്കങ്ങള്‍ നടക്കുന്നതെന്നും ബാങ്കിന്റെ വികസനവും അംഗങ്ങളുടെ താത്പര്യവും സംരക്ഷിക്കപ്പെടുന്നില്ലെന്നും ഹര്‍ജിയില്‍ ചൂണ്ടികാട്ടിയിരുന്നു. കഴിഞ്ഞ ആഗസ്റ്റ് 14ന് നടന്നുവെന്ന് അവകാശപ്പടുന്ന ബാങ്കിന്റെ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി ജനറല്‍ ബോഡിയോഗത്തിന്റെ സാധുതയും ഹര്‍ജിയില്‍ ചോദ്യം ചെയ്തു.
അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി താല്‍ക്കാലിക സംവിധാനം മാത്രമാണ്. ബാങ്കിന്റെ നയപരമായ തീരുമാനങ്ങള്‍ തിരഞ്ഞെടുക്കപ്പെട്ട സമിതിയുടെ അധികാരപരിധിയില്‍പ്പെട്ടതാണ്. 14ന് ചേര്‍ന്ന ജനറല്‍ ബോഡിയും അജണ്ടകള്‍ പാസാക്കി എന്നുള്ള വാദവും അടിസ്ഥാനരഹിതമാണ്. മിനുട്സില്‍ കൃത്രിമം കാണിച്ച് വ്യാജരേഖകള്‍ ഉണ്ടാക്കി അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അധികാര ദുര്‍വിനിയോഗം നടത്തുകയാണെന്നും ഹര്‍ജിയില്‍ ആരോപിച്ചു.
അഡ്വ. പി.സി.ഗോപിനാഥ്, വി.മോഹനന്, കെ.പി.മധു തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: