കോട്ടയം: 34-ാമത് മന്നംട്രോഫി കലാ-കായികമേള നവംബര്‍ 9 മുതല്‍ 12 വരെ പെരുന്നയില്വച്ച് നടത്തുന്നതിന് എന്‍.എസ്.എസ്. ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍നായരുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. മേളയുടെ വിജയകരമായ നടത്തിപ്പിന് ജി. സുകുമാരന്‍നായര്‍ രക്ഷാധികാരിയും, എന്‍.എസ്.എസ്. സ്കൂള്‍സ് ജനറല്‍ മാനേജര്‍ പ്രൊഫ. കെ.വി. രവീന്ദ്രനാഥന്‍നായര്‍ പ്രസിഡന്റ് & ട്രഷറര്‍ ആയിട്ടുള്ള ഓര്‍ഗനൈസിംഗ് കമ്മറ്റിയെ തെരഞ്ഞെടുത്തു. അതോടൊപ്പം 30 അംഗങ്ങള്‍ ഉള്‍പ്പെട്ട ഭരണസമിതിയെയും, 15 അംഗങ്ങള്‍ ഉള്‍പ്പെട്ട കാര്യനിര്വഹണസമിതിയെയും തിരഞ്ഞെടുത്തു. 250 അംഗങ്ങള്‍ ഉള്‍പ്പെടുന്ന വിവിധ സബ്കമ്മറ്റികള്‍ യോഗം ചേര്‍ന്ന് മേളയുടെ സുഗമമായ നടത്തിപ്പിനെ സംബന്ധിച്ച് ചര്‍ച്ചകള്‍ നടത്തി.
എന്‍.എസ്.എസ്. ബോയ്സ് ഹൈസ്ക്കൂള് ഹെഡ്മിസ്ട്രസ് ഉഷാഗോപിനാഥാണ് മേളയുടെ ജനറല്‍ കണ്‍വീനര്‍. എന്‍.എസ്.എസ്. ഡയറക്ടര്‍ ബോര്‍ഡ് അംഗം ഹരികുമാര്‍ കോയിക്കല്‍ യോഗത്തില്‍ സംബന്ധിച്ചു. ഉഷാഗോപിനാഥ് സ്വാഗതവും, സി. രവീന്ദ്രനാഥ് കൃതജ്ഞതയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: