ആലപ്പുഴ: ഉപഭോക്തൃ സംസ്ഥാനമായ കേരളത്തില്‍ ഉപഭോക്താക്കളുടെ സംരക്ഷണാര്‍ഥം അര നൂറ്റാണ്ടിനു മുമ്പ് നിലവില്‍ വന്ന ലീഗല്‍ മെട്രോളജി വകുപ്പ് നിര്‍ത്തലാക്കി സ്വകാര്യ മേഖലയ്ക്ക് അനുമതി നല്കുന്നു. സെപ്തംബര്‍ അഞ്ച് മുതല്‍ ഈ നിയമം പ്രാബല്യത്തില്‍ വന്നതോടെ ലീഗല്‍ മെട്രോളജി വിഭാഗത്തിന്റെ പ്രസക്തി നഷ്ടപ്പമാകുകയാണ്.
എന്നാല്‍ പെട്രോള്‍ പമ്പ് സ്റ്റാമ്പിങ്, ബേ ബ്രിഡ് സ്റ്റാമ്പിങ്, ഓട്ടോറിക്ഷ മീറ്റര്‍ സ്റ്റാമ്പിങ്, സ്വര്‍ണ കടകളിലെ ത്രാസ് സ്റ്റാമ്പിങ് എന്നിവ ഇപ്പോഴും ലീഗല്‍ മെട്രോളജി വകുപ്പിന് കീഴില്‍ തന്നെയാണ്. ഇത് സ്വകാര്യ മേഖലയ്ക്ക് തല്ക്കാലം കൈമാറില്ല. ഭാവിയില്‍ ഇതും കൈമാറാമെന്നാണ് സൂചന. ഇതോടെ ഉപഭോക്താക്കള്‍ കൂടുതല്‍ ചൂഷണത്തിന് വിധേയമാകുമെന്ന് കരുതുന്നു.
സ്വകാര്യ മേഖലയിലേക്ക് അളവുതൂക്ക ഉപകരണങ്ങളുടെ കൃത്യത ഉറപ്പുവരുത്തുന്നതില്‍ കൃത്രിമം നടക്കാനുള്ള സാധ്യത കൂടുതലാണെന്ന ആക്ഷേപം ഉയര്‍ന്നു കഴിഞ്ഞു. ലീഗല്‍ മെട്രോളജി വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിച്ചുവരുന്ന പരിശോധനാ സംവിധാനം സ്വകാര്യ മേഖലയ്ക്ക് കൈമാറിയപ്പോള്‍ ഉണ്ടായ സ്ഥിതിയായിരിക്കും ഇപ്പോഴത്തെ നിയമത്തിലൂടെ ഉണ്ടാകുന്നതെന്നും ജീവനക്കാര്‍ പറയുന്നു.
ഓരോ വര്‍ഷവും സംസ്ഥാന ഖജനാവിലേക്ക് കോടിക്കണക്കിന് രൂപയാണ് ലീഗല്‍ മെട്രോളജി വകുപ്പിലൂടെ എത്തുന്നത്. ഏതാനും മാസങ്ങള്‍ കഴിയുന്നതോടെ ഖജനാവിലേക്കുള്ള വരവ് കുറയുമെന്നാണ് കണക്കാക്കുന്നത്. അതിലേറെ ഉപഭോക്താക്കള്‍ വഞ്ചിക്കപ്പെടുമെന്നാണ് സ്വകാര്യ മേഖലയിലേക്ക് ആകുമ്പോഴുള്ള ന്യൂനതയെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ജീവനക്കാരുടെ സംഘടനകള്‍ ഒന്നടങ്കം ഇതിനെ എതിര്‍ത്തു കഴിഞ്ഞു.
564 ജീവനക്കാരാണ് സംസ്ഥാനത്ത് ലീഗല്‍ മെട്രോളജി വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്നത്. സംഘടനാ പ്രതിനിധികളുമായും വ്യാപാരി വ്യവസായി സമിതികളുമായും ചര്‍ച്ച ചെയ്തതിന് ശേഷം മാത്രമേ തീരുമാനം കൈക്കൊള്ളാവൂവെന്നും കേരള ലീഗല്‍ മെട്രോളജി എംപ്ലോയീസ് ഓര്ഗനൈസേഷന് സംസ്ഥാന പ്രസിഡന്റ് ബാബു തിരുമല ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: