മാവേലിക്കര: വിജയദശമി ദിനത്തില്‍ തപാല്‍വകുപ്പിന് അവധിയില്ല. ഇതോടെ പൂജവയ്പ്പുമായി ബന്ധപ്പെട്ട് ജീവനക്കാര്‍ക്ക് ഒരു അവധിപോലും ലഭിക്കില്ല. രണ്ടുദിവസത്തിനുശേഷം വരുന്ന ബക്രീദിന് അവധിയാണ്. രാജ്യത്തെ ഏറ്റവും വലിയ ആഘോഷങ്ങളിലെ ഒന്നായ നവരാത്രിയോട് അനുബന്ധിച്ചാണ് പോസ്റ്റല്‍ ഡിപ്പാര്‍ട്ട്മെന്റ് ജീവനക്കാര്‍ക്ക് ഒരു ദിവസത്തെ അവധി പോലും നല്‍കാതിരിക്കുന്നത്.
മുന്‍വര്‍ഷങ്ങളിലെല്ലാം വിജയദശമിയ്ക്ക് അവധി നല്‍കിയിരുന്നു. 2013ലെ ഡിപ്പാര്‍ട്ട്മെന്റിന്റെ അവധി ലിസ്റ്റില്‍ മഹാനവമി ദിനമായ ഞായറാഴ്ച വിജയദശമിദിനമായി രേഖപ്പെടുത്തി അവധി നല്‍കിയിട്ടുണ്ട്. എന്നാല്‍ മുന്‍വര്‍ഷങ്ങളിലെല്ലാം വിജയദശമിദിനത്തിലായിരുന്നു അവധി നല്‍കിയിരുന്നതെന്ന് ജീവനക്കാര്‍ പറയുന്നു. ഇതിന്റെ ലംഘനമാണ് ഇപ്പോള്‍ നടന്നിരിക്കുന്നത്. ഇതോടെ വിജയദശമി ദിനത്തില്‍ ക്ഷേത്ര ദര്‍ശനത്തിനും കുട്ടികളുടെ വിദ്യാരംഭവും നടത്തേണ്ട ജീവനക്കാര്‍ അവധി എടുക്കേണ്ട അവസ്ഥയിലാണ്.
പോസ്റ്റല്‍ ഡിപ്പാര്‍ട്ട്മെന്റിന്റെ നിലപാടില്‍ ജീവനക്കാര്‍ വ്യാപക പ്രതിഷേധത്തിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: