കോട്ടയം: ഞാന്‍ കോട്ടയത്തെ വോട്ടറാണ് എന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ ഓര്‍മ്മപ്പെടുത്തല്‍. പി.സി ജോര്‍ജ്ജിന്റെ നിലപാട് യുഡിഎഫിനെ ആണോ, കേരള കോണ്‍ഗ്രസ്സിനെയാണോ ബാധിക്കുക എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
പത്രസമ്മേളനത്തില്‍ ആഭ്യന്തരമന്ത്രിക്കൊപ്പമുണ്ടായിരുന്ന കോട്ടയം ഡിസിസി പ്രസിഡന്റ് അഡ്വ. ടോമി കല്ലാനിയും താനും കോട്ടയത്തെ വോട്ടറാണ് എന്ന് ഓര്‍മ്മിപ്പിച്ചു. എത്രമാത്രം ശക്തിയും സമ്മര്‍ദ്ദവും ഉപയോഗിച്ചാലും നേരിന്റെ മാര്‍ഗ്ഗത്തില്‍ നിന്നും വ്യതിചലിക്കില്ലെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.
ടി.ജി നന്ദകുമാര്‍ ചില രാഷ്ട്രീയദൂതുമായാണ് തന്നെ കണ്ടത്. ഭരണകക്ഷിക്കും പ്രതിപക്ഷത്തിനിടയിലുള്ള രാഷ്ട്രീയ സന്ദേശങ്ങളാണ് നന്ദകുമാര്‍ കൈമാറിയത്. നന്ദകുമാര്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ വിളിച്ച ഫോണ്‍ നമ്പര്‍ പരിശോധിച്ചാല്‍ കൂടുതല്‍ വിളിച്ച ആദ്യത്തെ അഞ്ചുപേരില്‍ താന്‍ ഉണ്ടാവില്ലെന്ന് ഉറപ്പാണ്. പലരെയും വിളിച്ച പോലെ എന്നെയും വിളിച്ചിട്ടുണ്ടാകും.
2012 ഏപ്രില്‍ 13 നാണ് ആഭ്യന്തരമന്ത്രിയായി ചുമതല ഏറ്റെടുക്കുന്നത്. അതിന് മുന്‍പ്തന്നെ ഡാറ്റാ സെന്റര്‍ കേസ് സിബിഐ അന്വേഷിക്കുന്നത് സുപ്രീംകോടതി സ്റ്റേ ചെയ്തിരുന്നു. അതുകൊണ്ട് തന്നെ ആഭ്യന്തരമന്ത്രി സിബിഐ അന്വേഷണത്തിന് നോട്ടിഫിക്കേഷന്‍ ഇറക്കാന്‍ തയ്യാറല്ല എന്ന ആക്ഷേപത്തില്‍ കഴമ്പില്ല. യുഡിഎഫ് യോഗത്തില്‍ ആഭ്യന്തരമന്ത്രിക്കെതിരെ വിമര്‍ശനം ഉയര്ന്നതിനെപ്പറ്റിയുള്ള ചോദ്യത്തിന് യുഡിഎഫ് യോഗത്തില്‍ തന്നെ വിളിച്ചിരുന്നില്ലെന്നും വിളിച്ചിരുന്നെങ്കില്‍ തനിക്ക്പറയാനുള്ളതും പറയാമായിരുന്നുവെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന് പറഞ്ഞു.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: