ഡെറാഡൂണ്‍: പ്രളയത്തില്‍ തകര്‍ന്ന വിദ്യാലയങ്ങള്‍ പുനര്‍നിര്‍മിക്കുന്നതിന് 15 കോടി രൂപ അനുവദിക്കണമെന്ന് ഉത്തരാഖണ്ഡ് സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടു. ജൂണിലുണ്ടായ പ്രകൃതി ദുരന്തത്തില്‍ 139 ഓളം സ്കൂളുകളാണ് ഭാഗീകമായി തകര്‍ക്കപ്പെട്ടത്.
കഴിഞ്ഞ ദിവസം നടന്ന സെന്‍ട്രല്‍ എജ്യോൂക്കേഷന്‍ അഡ്വൈസറി ബോര്‍ഡിന്റെ 62-ാമത് യോഗത്തില്‍ വച്ചാണ് ഉത്തരാഖണ്ഡ് വിദ്യാഭ്യാസ മന്ത്രി മന്ത്രി പ്രസാദ് നൈതാനി ഈ ആവശ്യം ഉന്നയിച്ചത്. കേന്ദ്ര മാനവ വിഭവ ശേഷി സഹമന്ത്രി ജിതിന് പ്രസാദാണ് യോഗത്തില്‍ അധ്യക്ഷത വഹിച്ചത്.
പൂര്‍ണമായും തകര്‍ന്ന 131 പ്രൈമറി സ്കൂളുകളും 28 അപ്പര്‍ പ്രൈമറി സ്കൂളുകളും പണിയുന്നതിനായി നേരത്തെ 35.94 കോടി രൂപ അനുവദിച്ചിരുന്നു. ഇത് 88.56 കോടി രൂപയായി വര്‍ധിപ്പിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ എല്ലാ സ്കൂളുകളിലും യോഗ അധ്യാപകരെ നിയമിക്കണമെന്ന നിര്‍ദ്ദേശവും മുന്നോട്ട് വച്ചിട്ടുണ്ട്. വിദ്യാര്‍ത്ഥികളെ ശാരീരികവും മാനസീകവുമായി സജ്ജമാക്കുന്നതിനൊപ്പം കൂടുതല്‍ പേര്‍ക്ക് തൊഴിലവസങ്ങള്‍ സൃഷ്ടിക്കുമെന്നും നൈതാനി അവകാശപ്പെട്ടു. ദുരന്ത ബാധിത മേഖലകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വാങ്ങുന്നതിന് 500 രൂപ വീതം നല്കി വരുന്നതായും അദ്ദേഹം പറഞ്ഞു.
ജൂണില്‍ ഉത്താരാഖണ്ഡിലുണ്ടായ മേഘസ്ഫോടനത്തിലും മണ്ണിടിച്ചിലിലും പ്രളയത്തിലും ആയിരക്കണക്കിന് ആളുകള്‍ക്കാണ് ജീവന് നഷ്ടപ്പെട്ടത്. നിരവധി കെട്ടിടങ്ങള്‍ തകര്‍ക്കപ്പെടുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: