ലക്നൗ: വിവാദത്തില്‍ ഉള്‍പ്പെട്ട മുന്‍മന്ത്രി രഘുരാജ് പ്രതാപ് സിംഗ്(രാജ ഭയ്യ) നെ ഉള്‍പ്പെടുത്തി യുപി മന്ത്രിസഭ വികസിപ്പിച്ചു. രാജ് ഭവനില്‍ നടന്ന ചടങ്ങില്‍ വച്ച് ഗവര്‍ണര്‍ ബി.എല്‍.ജോഷി മുമ്പാകെയാണ് രാജ ഭയ്യ സത്യപ്രതിജ്ഞ ചെയ്തത്. പോലീസ് ഓഫീസറായിരുന്ന സിയ ഉല് ഹക്കിന്റെ കൊലപാതക്കത്തില്‍ പങ്കുണ്ടെന്ന ആരോപണത്തെ തുടര്‍ന്നാണ് ഏഴ് മാസം മുമ്പ് രാജ ഭയ്യ ഭക്ഷ്യ, സിവില്‍ സപ്ലൈസ് മന്ത്രി സ്ഥാനം രാജി വച്ചത്.
രാജ ഭയ്യയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ഹക്ക് കൊലചെയ്യപ്പെട്ടതെന്ന ഭാര്യ പര്‍വീണ്‍ ആസദ് ആരോപണം ഉന്നയിച്ചതിനെ തുടര്‍ന്നാണ് രാജ ഭയ്യയുടെ മന്ത്രിസ്ഥാനം തെറിച്ചത്. എന്നാല്‍ സിബിഐ കൊലപാതകത്തില്‍ രാജയ്ക്ക് പങ്കില്ലെന്ന ക്ലീന്‍ ചിട്ട് നല്‍കുകയായിരുന്നു.
എന്നാല്‍ രാജയെ വീണ്ടും മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയതിനെതിരെ ബിജെപിയടക്കം ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. ശിവപാല്‍ യാദവിനേയും അസംഖാനേയും പോലുള്ളവരെ അഖിലേഷ് യാദവ് മന്ത്രിസഭയില്‍ ഉള്ക്കൊള്ളിക്കാമെങ്കില് എന്തുകൊണ്ട് രാജഭയ്യയെ ഉള്‍പ്പെടുത്തിക്കൂട എന്നാണ് ബിജെപി എംപി ഗോരഖ്പൂര്‍ യോഗി ചോദിക്കുന്നത്. യുപി സര്‍ക്കാരില്‍ നിന്നും ഇതില്‍ കൂടുതല്‍ ഒന്നും പ്രതീക്ഷിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ 19 മാസത്തിനിടയില്‍ നാലാം തവണയാണ് മന്ത്രിസഭ പുന:സംഘടിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: