റോം: ഇറ്റലിയിലെ ലാംപെഡൂസയിലുണ്ടായ കപ്പല്‍ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 311 ആയി ഉയര്‍ന്നു. വടക്കന്‍ ആഫ്രിക്കയില്‍ നിന്നും കുടിയേറ്റക്കാരുമായി വരികയായിരുന്ന കപ്പലാണ് അപകടത്തിലായത്. വ്യാഴാഴ്ച്ചയോടെ തകര്‍ന്ന കപ്പലിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും ഒന്‍പത് മൃതദേഹങ്ങളാണ് മുങ്ങല്‍ വിദഗ്ധര്‍ പുറത്തെടുത്തത്. തുടര്‍ന്നാണ് മരണ സംഖ്യ ഉയര്‍ന്നത്.
തിരച്ചില്‍ തുടരുമെന്ന് സുരക്ഷാ സേന അധികൃതര്‍ പറഞ്ഞു. തീരസംരക്ഷണ സേന, അതിര്‍ത്തി സേന, സൈനിക പോലീസ്, നാവിക സേന എന്നിവരാണ് ശക്തമായി തിരച്ചില്‍ നടത്തുന്നത്. 155 ഓളം പേരെയാണ് സേന രക്ഷപ്പെടുത്തിയത്.
ഇറ്റാലിയന്‍ പ്രധാനമന്ത്രി എന്റിക്കോ ലെറ്റായും യൂറോപ്യന്‍ കമ്മീഷന് പ്രസിഡന്റ് ജോസ് മാന്വല്‍ ബാറോസോയും അപകടസ്ഥലം സന്ദര്‍ശിച്ചു. 518 കുടിയേറ്റക്കാരാണ് കപ്പലിലുണ്ടായിരുന്നത്. അന്‍പതോളം യാത്രക്കാരെ കാണാനില്ലെന്നാണ് റിപ്പോര്‍ട്ട്. തകര്‍ന്ന കപ്പലിനുള്ളില്‍ മൃതദേഹങ്ങളൊന്നുമില്ലെന്ന് സേന അധികൃതര്‍ പറഞ്ഞു. ലാംപെഡൊാസ് ദ്വീപിന് സമീപത്ത് വച്ച് എന്ജിന് തകരാറിലാവുകയായിരുന്നു. രക്ഷപ്പെടാനായി യാത്രക്കാരില്‍ ചിലര്‍ മറ്റൊരു വശത്തേക്ക് മാറിയപ്പോള്‍ കപ്പല്‍ മറിയുകയായിരുന്നു. ആഫ്രിക്കന്‍ തീരത്ത് നിന്നും 290 കിലോ മീറ്റര്‍ അകലെയാണ് ലാംപെഡൂസ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: