കൊച്ചി: ആര്.എം.പി നേതാവ് ടി.പി.ചന്ദ്രശേഖരനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിഭാഗത്തിന്റെ സാക്ഷി വിസ്താരം ഹൈക്കോടതി രണ്ടാഴ്ചത്തേക്ക് തടഞ്ഞു. കേസിലെ മുപ്പത്തിയൊന്നാം പ്രതി ലംബു പ്രദീപന് നല്കിയ ഹര്‍ജിയിലാണ് കോടതി ഉത്തരവ്.
കേസിലെ അന്തിമവാദം ഈ മാസം 17 മുതല്‍ ആരംഭിക്കാനിരിക്കെയാണ് ഹൈക്കോടതി ഉത്തരവ്. ടി.പി വധക്കേസില്‍ കുറ്റം സമ്മതിച്ചു കൊണ്ട് താന്‍ പൊലീസിന് മൊഴി നല്‍കിയിട്ടില്ലെന്ന് ലംബു പ്രദീപന് ഹര്‍ജിയില്‍ ബോധിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: