ലക്ക്നൗ: വിവാദ നേതാവ് രഘുരാജ് പ്രതാപ് സിംഗ് ഏലിയാസ് രാജയെ മന്ത്രിപദത്തില്‍ തിരികെ എത്തിച്ച് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേശ് യാദവ് മന്ത്രിസഭാ വികസിപ്പിച്ചു.
രാജാഭയ്യ ഗവര്‍ണര്‍ ബിഎല്‍ ജോഷി മുമ്പാകെ രാജ്ഭവനില്‍ വച്ച് അധികാരമേല്‍ക്കും. ചടങ്ങില്‍ സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ മുലായം സിംഗ് യാദവ്, മുഖ്യമന്ത്രി അഖിലേശ് യാദവ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും.
പോലീസ് ഉദ്യോഗസ്ഥനായ സിയ്യ ഉള് ഹഖിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഏഴ് മാസങ്ങള്‍ക്ക് മുമ്പാണ് പ്രതാഗഡ് ജില്ലയില്‍ നിന്നുള്ള സ്വതന്ത്ര എംഎല്‍എയും ഭക്ഷ്യ സിവില്‍ വകുപ്പ് മന്തിയുമായിരുന്ന രാജാഭയ്യ രാജി വയ്ക്കുന്നത്.
കഴിഞ്ഞ മാസമാണ് കേസില്‍ സിബിഐ രാജാഭയ്യയ്ക്ക് ക്ലീന്‍ ചീറ്റ് നല്‍കിയത്. നിലവില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരില്‍ 59 മന്ത്രിമാരാണുള്ളത്. 19 മാസങ്ങള്‍ക്കുള്ളില്‍ ഇത് നാലാമത്തെ മന്ത്രിസഭാ വികസനമാണ് അഖിലേശ് സര്‍ക്കാരില്‍ നടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: