ശ്രീനഗര്‍: പാക്കിസ്ഥാന് വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് കൊണ്ട് ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ ആക്രമണം നടത്തി.
ചെറിയ തോതില്‍ ഷെല്ലാക്രമണവും റോക്കറ്റുകളും മോര്‍ട്ടാറുകളും പാകിസ്ഥാന് പ്രയോഗിച്ചതായും റിപ്പോര്‍ട്ടുണ്ട്. പൂഞ്ച് മേഖലയിലെ ഹമിര്‍പൂര്‍, മേന്തര്, ബാരസംഘ പോസ്റ്റുകള്‍ക്ക് നേരെയാണ് പാക് സൈന്യം വെടിയുതിര്‍ത്തത്. ഇരു ഭാഗത്തും ആളപായങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.
ഇന്ത്യ സേന പ്രത്യാക്രമണം നടത്തിയതോടെ പാക്ക് സേന ആക്രമണം അവസാനിപ്പിച്ച് പിന്മാറുകയായിരുന്നു.
ജമ്മുവില്‍ നിന്ന് 100 കിലോമീറ്റര്‍ അകലെ കെരന്‍ സെക്ടറില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച പാക് ഭീകരരെ 14 ദിവസം കൊണ്ട് തുരത്തിയതിന് പിന്നാലെയാണ് വെടിവയ്പുണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: