ട്രിപ്പോളി: സായുധസംഘം തട്ടിക്കൊണ്ടുപോയ ലിബിയന്‍ പ്രധാനമന്ത്രി അലി സെയ്ദാനിനെ വിട്ടയച്ചു. ട്രിപ്പോളിയിലെ ഹോട്ടലില്‍ നിന്നാണ് സെയ്ദിനെ തട്ടിക്കൊണ്ടു പോയത്. റെവല്യൂഷണറി ഓപറേഷന്‍സ് റൂം എന്ന വിമത ഗ്രൂപ്പില്‍പ്പെട്ട നൂറോളം വരുന്ന സായുധ സംഘമാണ് അലി സൈദാന്നെ തട്ടികൊണ്ടുപോയത്.
ലിബിയയില്‍ അടുത്തിടെ യുഎസ് സേന നടത്തിയ റൈഡ് രാജ്യത്ത് വ്യാപക പ്രതിഷേധത്തിനിടയാക്കിയിരുന്നു. ഇതാണ് പ്രധാനമന്ത്രിയെ തട്ടിക്കൊണ്ടുപോകാന്‍ വിമതഗ്രൂപ്പിനെ പ്രേരിപ്പിച്ചതെന്നാണ് കരുതുന്നത്. അക്രമികള്‍ വെടിയുതിര്‍ക്കുകയോ അക്രമം നടത്തുകയോ ചെയ്തിട്ടില്ലെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.
പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകനും മുന്‍ നയതന്ത്രജ്ഞനുമായ അലി സെയ്ദാന്‍ 2012ലാണ് ലിബിയന്‍ പ്രധാനമന്ത്രി പദത്തിലെത്തിയത്. മുന്‍ ഏകാധിപതി മുഅമ്മര്‍ ഗദ്ദാഫി അധികാരത്തില്‍ നിന്നും പുറത്തായിട്ട് രണ്ട് വര്‍ഷം പിന്നിട്ടെങ്കിലും ലിബിയയില്‍ വിമതരുടേയും തീവ്രവാദ ഗ്രൂപ്പുകളുടെയും ആക്രമണം തുടരുകയാണ്.
ലിബിയയിലെ അല്‍ ഖ്വയ്ദ് നേതാവായ അനസ് അല്‍ ലിബി കഴിഞ്ഞ ആഴ്ച്ച അമേരിക്കന്‍ സേനയുടെ പിടിയിലായിരുന്നു. 2012ല്‍ ബെന്ഹാസിയിലെ യുഎസ് കോണ്‍സുലേറ്റ് ആക്രമിച്ച സംഭവത്തില്‍ അമേരിക്ക തെരയുന്ന ആളായിരുന്നു അല്‍ ലിബി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: