പെരുമ്പാവൂര്‍: കേരള പുലയന് മഹാസഭ സംസ്ഥാന നേതൃത്വ ദ്വിദിന പഠനക്യാമ്പ് പെരുമ്പാവൂര്‍ വല്ലം റസ്റ്റ് ഹൗസില്‍ 12, 13 തീയതികളില്‍ നടക്കും. സംസ്ഥാനത്തുടനീളമുള്ള പ്രധാന പ്രവര്‍ത്തകരില്‍നിന്നും തെരഞ്ഞെടുക്കപ്പെട്ട 125 പേരാണ് ക്യാമ്പില്‍ പങ്കെടുക്കുന്നത് എന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 12 ന് രാവിലെ 10 ന് നടക്കുന്ന സമ്മേളനം വി.പി.സജീന്ദ്രന് എംഎല്‍എ ഉദ്ഘാടനം ചെയ്യും. സാജുപോള്‍ എംഎല്‍എ മുഖ്യപ്രഭാഷണം നടത്തും.
സംസ്ഥാന പ്രസിഡന്റ് കെ.ടി.ശങ്കരന് അദ്ധ്യക്ഷത വഹിക്കും. സംസ്ഥാന നേതാക്കളായ കെ.എ.മോഹനന്, അഡ്വ.ടി.സി.പ്രസന്ന, ടി.പി.ചന്ദ്രന്, ഒ.തങ്കച്ചന്, പി.എ.ചന്ദ്രന്, കല്ലട സുരേഷ് തുടങ്ങിയവര്‍ സംസാരിക്കും. വിവിധ വിഷയങ്ങളില്‍ മാഹി ഗവ.കോളേജ് അസോസിയേറ്റ് പ്രൊഫസര്‍ ഡോ.കെ.കെ.ശിവദാസന്‍, കോര്‍പ്പറേറ്റ് ട്രെയ്നര്‍ സതീഷ് സാരഥി, സംഘടനാ സെക്രട്ടറി കെ.ടി.അയ്യപ്പന് കുട്ടി തുടങ്ങിയവര്‍ ക്ലാസ്സെടുക്കും.
13 ന് രാവിലെ 9 ന് ഗുരുവന്ദനം. 10 ന് തിരുവനന്തപുരം സര്‍വ വിജ്ഞാന കോശം എഡിറ്റര്‍ ഡോ.ആര്.അനിരുദ്ധന്, സാമുദായിക ശാക്തീകരണം നേരും പൊരുളും എന്ന വിഷയത്തില്‍ ക്ലാസ്സെടുക്കും. പട്ടികജാതി പട്ടികവര്‍ഗങ്ങളും പഞ്ചായത്ത് രാജ് നിയമങ്ങളും എന്ന വിഷയത്തില്‍ പൊതുമരാമത്ത് അസി.എക്സി.എഞ്ചിനീയര്‍ എ.പ്രേംജിലാല്‍ ക്ലാസ്സെടുക്കും. നേതാക്കളായ കെ.എസ്.സുരേഷ്, പി.പി.ശിവന്, ശ്രീരംഗനാഥ്, ബിന്ദു മോഹനന്, യമുന രാജന് തുടങ്ങിയവര്‍ ക്യാമ്പിന് നേതൃത്വം നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: