പാലക്കാട്: കഥക് നൃത്തത്തെ ജനകീയവല്‍ക്കരിക്കാനുള്ള ശ്രമങ്ങളാണ് തന്റെ കലാജീവിതത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് പ്രമുഖ കഥക് നര്‍ത്തകി റാണി ഖന്നം പറഞ്ഞു. പാലക്കാട് പ്രസ് ക്ലബിന്റെ മുഖാമുഖത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.
മുഗള്‍ കാലഘട്ടത്തില്‍ വളര്‍ന്നു വികസിച്ച ഈ കല പിന്നീട് ഉത്തരേന്ത്യയുടെ എതാനുംഭാഗങ്ങളില് ഒതുങ്ങിപ്പോയി. ഇപ്പോള്‍ ലക്നൗ, ജയ്പ്പൂര്‍ എന്നിവിടങ്ങളില്‍ മാത്രം കാണുന്ന കഥകിനെ രാജ്യത്തിന്റെ കൂടുതല്‍ ഭാഗങ്ങളിലേക്ക് വ്യാപിപ്പിക്കാനുളള ശ്രമത്തിലാണ് താനെന്നും അവര്‍ പറഞ്ഞു.
അതിന്റെഭാഗമായാണ് ദക്ഷിണേന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ പരിപാടി അവതരിപ്പിക്കുന്നതിന് ശ്രമിക്കുന്നത്. സൂഫി സംഗീതത്തോടൊപ്പം ഭാവാഭിനയത്തിനും പ്രാധാന്യമുള്ള നൃത്തരൂപമാണ് കഥക്. സംഗീതവും അഭിനയവും തുല്യപ്രാധാന്യത്തിലാണ് ഈ കലാരൂപത്തില്‍ ചിട്ടപ്പെടുത്തിയിരിക്കുന്നത്.
പരമ്പരാഗതനൃത്തരൂപമെന്ന നിലയില്‍ അതിന്റെ വളര്‍ച്ചയും പുരോഗതിക്കുയുമാണ് തന്റെ ലക്ഷ്യമെന്നും അവര്‍ പറഞ്ഞു. സ്വരലയ നൃത്തസംഗീതോത്സവത്തില്‍ പരിപാടി അവതരിപ്പിക്കാനെത്തിയതായിരുന്ന അവര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: