കട്ടപ്പന: സോളാര്‍ തട്ടിപ്പ് കേസിലെ സൂത്രധാരന്‍ പ്രതി ബിജു രാധാകൃഷ്ണനെ 22 വരെ കട്ടപ്പന മുന്‍സിഫ് കോടതി റിമാന്‍ഡ് ചെയ്തു. ഗാര്‍ഹിക വൈദ്യുതി ഉല്പാദനത്തിനായി കേന്ദ്ര സര്‍ക്കാരിന്റെ സബ്സിഡി വാഗ്ദാനം ചെയ്ത് തോട്ടം ഉടമയില്‍ നിന്നും സരിത എസ് നായരും ബിജു രാധകൃഷ്ണനും കൂടി 10,6000 രൂപ തട്ടിയെടുത്ത് വണ്ടിചെക്ക് നല്കി കബളിപ്പിച്ചു എന്ന കേസിലാണ് റിമാന്‍ഡ്.
2011 ലാണ് പുളിയന്മല എസ്റ്റേറ്റില്‍ കാറ്റാടിയന്ത്രം വെസ്റ്റ് വിന്‍ഡ് കോര്പറേഷന് എന്ന പേരില്‍ സ്ഥാപിച്ചത്. ബിജു രാധാകൃഷ്ണനായിരുന്ന ഈ കമ്പനിയുടെ സിഇഒ. എന്‍എംആര്‍ എസ്റ്റേറ്റില്‍ ഏലക്ക ഉണക്കാന്‍ വൈദ്യുത യന്ത്രമാണ് ഉപയോഗിച്ചിരുന്നത്. ഇത് മാറ്റി കാറ്റാടിയന്ത്രം സ്ഥാപിച്ചാല്‍ കുടുതല്‍ ലഭകരമാകും. കുറഞ്ഞ ചെലവില്‍ വൈദ്യുതി ലഭിക്കുമെന്നും ഇവര്‍ വാഗ്ദാനംചെയ്താണ് ബിജുവും സരിതയും കൂടി എസ്റ്റേറ്റ് ഉടമയെ കബളിപ്പിച്ചത്. പിന്നീട് എറണാകുളം ഓഫീസില്‍ എസ്റ്റേറ്റ് ഉടമയും ബിജുവും തമ്മില്‍ കരാറും ഒപ്പുവച്ചു. ഇതില്‍ പ്രകാരം പുളിയന്മലയിലെ എസ്റ്റേറ്റില്‍ ഏലയ്ക്കാ സ്റ്റോറിനോട് ചേര്‍ന്ന് നൂറുമീറ്റര്‍ പൊക്കത്തില്‍ ഇരുമ്പ് കേഡറിലുള്ള ടവറും അതില്‍ ഒരു കാറ്റാടി യന്ത്രവും സ്ഥാപിച്ചു. എന്നാല്‍ രണ്ടു മാസം കഴിഞ്ഞപ്പോള്‍ ഈ കാറ്റാടിയന്ത്രം തകരാറിലായി. പിന്നീട് ഉപയോഗശൂന്യമായി. നിലവാരം കുറഞ്ഞ കാറ്റാടിയന്ത്രമാണ് ഇവിടെ സ്ഥാപിച്ചത്. ഇതിനായി എസ്റ്റേറ്റ് ഉടമ 10,60,000 രൂപ എന്‍എംആര്‍ കമ്പിനിയുടെ പേരില്‍ ചെക്കായിട്ടാണ് നല്‍കിയത്.
ഈ ചെക്ക് ഇവര്‍ എറണാകുളത്ത് ബാങ്കില്‍ മാറുകയും ചെയ്തു. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച സബ്സിഡി തുക ഉടമയറിയാതെ ഇവര്‍ വാങ്ങുകയും ചെയ്തു. ഇത് വാങ്ങിയെടുക്കുന്നതിനായി സരിത എസ് നായരും ബിജുവും ചേര്‍ന്ന് ഇവരുടെ വെസ്റ്റ് വിന്‍ഡ് കമ്പിനിയുടെ പേരില്‍ 10,27,050 രൂപയുടെ ചെക്കും ഉടമയ്ക്ക് തിരിച്ച് നല്‍കിയിരുന്നു. എന്നാല്‍ ഈ ചെക്ക് ബാങ്കില്‍ നല്‍കിയപ്പോഴാണ് അക്കൗണ്ടില്‍ പൈസയില്ലെന്നും തട്ടിപ്പാണെന്നും എസ്റ്റേറ്റ് ഉടമയ്ക്ക് മനസിലായത്.
2011 ഒക്ടേബര് 7 നാണ് നെടുങ്കണ്ടം ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ എസ്റ്റേറ്റ് ഉടമ എന്‍ മുത്തുരാമലിംഗം കേസ് നല്‍കിയത്. അവധിക്ക് ഹാജരാകാതിരുന്നതിനാല്‍ 2012 ജൂണ്‍ 16ന് കോടതി ബിജുരാധകൃഷ്ണനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. എന്നാല്‍ ബുധനാഴ്ച നെടുങ്കണ്ടം കോടതി ഇല്ലായിരുന്നതിനാലാണ് ചാര്‍ജുള്ള കട്ടപ്പന മുന്‍സിഫ് കോടതിയില്‍ ബിജുവിനെ ഹാജരാക്കിയത്. രാവിലെ 11 ന് പൊലീസിന്റെ അകമ്പടിയോടെ എത്തിയ ബിജു കോടതി കേസ് പരിഗണിച്ചപ്പോള്‍ വക്കലിനോട് സംസാരിക്കണമെന്ന് കോടതിയോട് പറഞ്ഞു. പിന്നീട് കേസ് പരിഗണിച്ച കോടതി കുറ്റപത്രം വായിച്ചു. ബിജു കുറ്റം നിഷേധിച്ചു. പിന്നീട് കട്ടപ്പന മുന്‍സിഫ് മജിസ്ട്രറ്റ് ഇ വി റജുല 22 ന് കേസ് പരിഗണിക്കുന്നതിനായി മാറ്റി. പ്രതിയെ 12 മണിയോടു കൂടി അന്വേഷണ സംഘം കൊണ്ടു പോയി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: