കെയ്റോ: ഈജിപ്തില്‍ അധികാര ഭ്രഷ്ടനാക്കപ്പെട്ട പ്രസിഡന്റ് മുഹമ്മദ് മുര്‍സിയെ നവംബര്‍ നാലു മുതല്‍ വിചാരണ ചെയ്യും. ഔദ്യോഗിക വാര്‍ത്താ ഏജന്‍സി ഇക്കാര്യം സ്ഥീരികരിച്ചു. കൊലപാതകത്തിനു പ്രേരിപ്പിക്കുക, കലാപത്തിന്റെ ഭാഗമാകുക തുടങ്ങിയ കുറ്റങ്ങളാണ് മുര്‍സിക്കുമേല്‍ ചുമത്തിയിട്ടുള്ളത്.
അറബ് വസന്തമെന്നു വിശേഷിക്കപ്പെട്ട വിപ്ലവകാലത്ത് സ്ഥാനഭ്രഷ്ടനാക്കപ്പെട്ട ഹൊസ്നി മുബാറക്കിന്റെ പിന്‍ഗാമിയായാണ് മുര്‍സി ഭരണസാരഥ്യമേറ്റത്. എന്നാല്‍ നിയമനിര്‍മാണാധികാരം കൈയടക്കാനുള്ള നീക്കം മുര്‍സിയെ ജനങ്ങളുടെ കണ്ണിലെ കരടാക്കി. തുടര്‍ന്ന് മുര്‍സി വിരുദ്ധര്‍ തെരുവിലറങ്ങി. മുര്‍സിയെ അനുകൂലിച്ച് മുസ്ലിം ബ്രദര്‍ഹുഡും രംഗത്തെത്തിയതോടെ ഈജിപ്ത് കലാപ കലുഷിതമായി. ഒടുവില്‍ ജൂലൈ മൂന്നിന് മുര്‍സിയെ പട്ടാളം അധികാരത്തില്‍നിന്ന് പുറത്താക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് ബ്രദര്‍ഹുഡ് അഴിച്ചുവിട്ട അക്രമാസക്ത പ്രതിഷേധത്തില്‍ നിരവധിപേര്‍ കൊല്ലപ്പെടുകയുണ്ടായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: