ന്യൂദല്‍ഹി: ഉത്തര്‍ പ്രദേശിലെ ബിഎസ്പി എംഎല്‍എ ഭാര്യ അജ്ഞാതരുടെ കുത്തേറ്റുമരിച്ചു. ബുലാന്റ്ഷഹര് എംഎല്‍എ ഹാജി അലീമിന്റെ ഭാര്യയായ രെഹാനയെ (40)യാണ് വടക്കുകിഴക്കന്‍ ദല്‍ഹിയിലെ വസതിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹജ്ജ് യാത്രയുമായി ബന്ധപ്പെട്ട് അലീം ഇന്ത്യയ്ക്ക് പുറത്താണെന്ന് പറയപ്പെടുന്നു.
ചൊവ്വാഴ്ച്ച അര്‍ധരാത്രിയിലോ ബുധനാഴ്ച്ച പുലര്‍ച്ചയോ ആവാം സംഭവം നടന്നതെന്ന് പോലീസ് വ്യക്തമാക്കി. സൗഹൃദഭാവം നടിച്ചെത്തി രെഹാനയെ കൊന്നതായിരിക്കാമെന്നും നിഗമനം. അതേസമയം, സംഭവത്തില്‍ അലീമിന ്പങ്കുണ്ടോയെന്ന് സംശയം ഉയര്‍ന്നിട്ടുണ്ട്. എംഎല്‍എയുടെ ക്രിമിനല്‍ പശ്ചാത്തലമാണ് ഇതിനുകാരണം.
ബലാത്സംഗ, ബാലവേലക്കേസുകളില് അലീമിനും സഹോദരന് ഹാജി യൂനിസിനുമെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറന്റുകള്‍ നിലവിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: