ബീജിങ്: അഴിമതിക്കേസില്‍ തടവുശിക്ഷ അനുഭവിക്കുന്ന ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി മുന്‍ നേതാവ് ബോ സിലായിയുടെ അപ്പീല്‍ സ്വീകരിക്കാന്‍ കോടതി തീരുമാനിച്ചു. ചോങ്കിങ്ങിലെ പ്രമുഖ നേതാവായിരുന്ന സിലായിയെ കൈക്കൂലി, ധനാപഹരണം, അധികാര ദുര്‍വിനിയോഗം എന്നിവയുടെ പേരില്‍ ആഗസ്റ്റിലാണ് ശിക്ഷിച്ചത്.
ബ്രിട്ടീഷുകാരനായ വ്യവസായി നീല്‍ ഹെവുഡിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് സിലായിയുടെ ഭാര്യയെ ശിക്ഷിച്ചിരുന്നു. അതിനൊപ്പം അഴിമതി ആരോപണങ്ങളും ഉയര്‍ന്നപ്പോള്‍ സിലായി പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: