ധാക്ക: ബംഗ്ലാദേശില്‍ വസ്ത്രനിര്മ്മാണശാലയിലുണ്ടായ തീപിടിത്തത്തില്‍ പത്ത് പേര് മരിച്ചു. അന്‍പതിലേറെ പേര്‍ക്ക് പരുക്കേറ്റതായാണ് റിപ്പോര്‍ട്ട്. ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയില്‍ നിന്നും 40 കിലോ മീറ്റര്‍ വടക്കുള്ള ഗാസിപൂരിലാണ് അപകടം.
പോള്‍ മാള്‍ ഗ്രൂപ്പിന്റെ സഹോദര സ്ഥാപനമായ ആസ് വാദ് കോമ്പോസിറ്റ് മില്ലിലെ നെയ്ത്തു ശാലയിലാണ് തീപിടുത്തം ഉണ്ടായത്. വസ്ത്രശാലയിലെ മൂവായിരത്തോളം വരുന്ന ജീവനക്കാര്‍ ജോലി കഴിഞ്ഞ് പുറത്തിറങ്ങിയ ശേഷമാണ് സംഭവം. തീപിടിത്തത്തിന് കാരണമെന്താണെന്ന് വ്യക്തമല്ല. നിരവധി പേര് ഇപ്പോഴും കുടുങ്ങി കിടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. മരണസംഖ്യ കൂടാന്‍ സാധ്യതയുണ്ടെന്ന് പോലീസ് പറഞ്ഞു.
ഫാക്ടറിയിലെ തുന്നല്‍ വിഭാഗത്തില്‍ നിന്നും തീ ആളിപടരുകയും തുടര്‍ന്ന് തുന്നല്‍ മെഷിനുകള്‍ പൊട്ടിത്തെറിക്കുകയുമായിരുന്നു. തീ പടരുന്നത് കണ്ട തൊഴിലാളികള്‍ പുറത്തേക്ക് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. പ്രദേശത്തെ ജലക്ഷാമം രക്ഷാപ്രവര്‍ത്തനത്തെ കാര്യമായ ബാധിച്ചതായി അധികൃതര്‍ പറഞ്ഞു. മണിക്കൂറോളം രക്ഷാപ്രവര്‍ത്തനം തടസപ്പെട്ടു.
വസ്ത്രനിര്‍മ്മാണശാലയില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ കുറവാണെന്നാണ് റിപ്പോര്‍ട്ട്. ധാക്കയില്‍ ഏപ്രിലിലുണ്ടായ ഫാക്ടറി തീപിടിത്തത്തില്‍ 1,100 പേര് മരിച്ചിരുന്നു. 2,500റോളം പേര്‍ക്ക് പരുക്കേറ്റിരുന്നു. അത് കൂടാതെ കഴിഞ്ഞ നവംബറിലുണ്ടായ ഫാക്ടറി തീപിടിത്തത്തില്‍ 112 തൊഴിലാളികള്‍ മരിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: