ന്യൂദല്‍ഹി: വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ ജനവികാരമെന്താണെന്ന് ഗൂഗിള്‍ സെര്‍ച്ച് എന്‍ജിനിലൂടെ തെളിയുകയാണ്. ഗൂഗിള്‍ ഇന്ത്യാ ആന്‍ഡ് റിസര്‍ച്ച് ഏജന്‍സിയുടെ പുതിയ കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ ഗൂഗിളില്‍ ഏറ്റവും കൂടുതല്‍ സെര്‍ച്ച് ചെയ്യപ്പെട്ടത് ഗുജറാത്ത് മുഖ്യമന്ത്രിയും പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയുമായ നരേന്ദ്ര മോഡിയേയാണ്.
കൂടാതെ സെര്‍ച്ച് എന്‍ജിനില്‍ തിരഞ്ഞ രാഷ്ട്രീയ പാര്ട്ടികളിലാകട്ടെ ബിജെപിയേയാണ് മുന്നില്‍. കോണ്‍ഗ്രസാണ് രണ്ടാമത്. മോദിക്ക് പിന്നില്‍ യഥാക്രമം രാഹുല്‍ ഗാന്ധി, സോണിയാ ഗാന്ധി,മന്മോഹന് സിംഗ്, അരവിന്ദ് കേജ്രിവാള് എന്നിവരാണ് കണക്കുകളില്‍ ഇടം നേടിയ പ്രമുഖര്‍. 160 തെരഞ്ഞെടുപ്പ് മണ്ഡലങ്ങളിലെങ്കിലും വോട്ടര്‍മാരെ സ്വാധീനിക്കുന്നതില്‍ ഇന്റെര്‍നെറ്റ് നിര്‍ണായകമാകുമെന്നാണ് ഗൂഗിള്‍ പറയുന്നത്.
നഗരങ്ങളിലെ 37 ശതമാനം വോട്ടര്‍മാരും ഇന്റെര്‍നെറ്റ് ഉപയോഗിക്കുന്നവരാണ്. ഇവരില്‍ 45 ശതമാനം പേര് ആര്‍ക്കു വോട്ട് നല്‍കണമെന്നത് ഇന്റെര്‍നെറ്റിലെ വിവരങ്ങള്‍ അടിസ്ഥാനമാക്കിയാണ് തീരുമാനിക്കുക. 108 മണ്ഡലങ്ങളില്‍ നടത്തിയ സര്‍വ്വെയിലാണ് ഇക്കാര്യം ഉള്ളത്. ആദ്യമായി തെരഞ്ഞെടുപ്പിന് ഒരുങ്ങുന്ന അരവിന്ദ് കെജ്രിവാളിന്റെ ആം ആദ്മി പാര്‍ട്ടി ഗൂഗിള്‍ സെര്‍ച്ചില്‍ മൂന്നാമതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: