കൊല്‍ക്കത്ത: കരിയറിന്റെ ഉന്നതിയില്‍ നില്ക്കെതന്നെ സച്ചിന് ടെണ്ടുല്‍ക്കര്‍ രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കണമെന്നാണ് തന്റെ ആഗ്രഹമെന്ന് മുന്‍ ഇന്ത്യന്‍ നായകന് സൗരവ് ഗാംഗുലി. സച്ചിന്റെ വിരമിക്കല്‍ ആസന്നമായെന്ന് സൂചിപ്പിച്ച ഗാംഗുലി ബാറ്റ് ഉയര്‍ത്തിപ്പിടിച്ചുതന്നെ സച്ചിന് വിരമിക്കുന്നത് കാണാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും വ്യക്തമാക്കി.
സച്ചിന്റെ വിരമിക്കല്‍ സംബന്ധിച്ച് ഒരുപാട് അഭ്യൂഹങ്ങള്‍ പരക്കുന്നുണ്ട്. ഇത് സച്ചിനുമേലും കനത്ത സമ്മര്‍ദ്ദം സൃഷ്ടിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ സച്ചിന്റെ വിരമിക്കല്‍ അധികം അകലെയല്ലെന്നാണ് ഞാന്‍ കരുതുന്നത്. ഇന്ത്യയെ ജയത്തിലേക്ക് നയിക്കുന്നൊരു ഇന്നിംഗ്സിന് ശേഷമായിരിക്കണം സച്ചിന് വിരമക്കില്‍ പ്രഖ്യാപിക്കേണ്ടത് എന്നാണ് ഞാന്‍ കരതുന്നത്. ഇരുന്നൂറാം ടെസ്റ്റ് മത്സരത്തിനിറങ്ങുന്ന സച്ചിന് എല്ലാ ഭാവുകങ്ങളും നേരുന്നുവെന്നും ഗാംഗുലി പറഞ്ഞു.
സച്ചിന് കുറച്ചു കാലം കൂടി കളിക്കളത്തില്‍ തുടര്‍ന്നാലും അദ്ദേഹത്തിന്റെ നേട്ടങ്ങളെ കുറച്ചു കാണരുതെന്നും ഗാംഗുലി പറഞ്ഞു. എങ്കിലും വെസ്റ്റിന്ഡീസിനെതിരെയോ ദക്ഷിണാഫ്രിക്കക്കെതിരെയോ ഒരു മാച്ച് വിന്നിംഗ് ഇന്നിംഗ്സ് കളിച്ചതിനുശേഷം സച്ചിന് വിരമിക്കുന്നത് കാണാനാണ് എനിക്കിഷ്ടം, ഗാംഗുലി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: