തിരുവനന്തപുരം: ആള് ഇന്ത്യ സൈനിക സ്കൂള്‍ അന്തര്‍മേഖല ബാസ്ക്കറ്റ്ബാള്‍ ടൂര്‍ണമെന്റിന് കഴക്കൂട്ടം സൈനിക സ്കൂളില്‍ തുടക്കമായി. അഞ്ച് മേഖലാ ടൂര്‍ണമെന്റില്‍ നിന്ന് വിജയിച്ചവരാണ് ഈ ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നത്. അംബികാപൂര്‍ (ഛത്തിസ്ഗഢ്), പുന്ഗ്ലവ (നാഗലാന്റ്), ബിജാപൂര്‍, ഗോരഖല്, ചിറ്റോര്‍ഗര്‍ തുടങ്ങിയ അഞ്ച് സൈനിക സ്കൂളുകളിലെ 60 മത്സരാര്‍ഥികള്‍ ടൂര്‍ണമെന്റില്‍ മത്സരിക്കുന്നുണ്ട്.
കഴക്കൂട്ടം സൈനിക സ്കൂള്‍ പ്രിന്‍സിപ്പാള്‍ ഗ്രൂപ്പ്ക്യാപ്റ്റന്‍ ബി. ജനാര്ദ്ദനന് ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്തു. നാഗലാന്റ് സൈനിക സ്കൂളും ഛത്തിസ്ഗഢ് സൈനിക സ്കൂളും തമ്മില്‍ നടന്ന ഉദ്ഘാടന മത്സരത്തില്‍ 47-27 എന്ന സ്കോറിന് നാഗലാന്റ് വിജയിച്ചു.
ഈ മാസം പത്തിന് നടക്കുന്ന സമാപന ചടങ്ങില്‍ എന്‍സിസി കേരളാ-ലക്ഷദ്വീപ് ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ സനല്‍കുമാര്‍ മുഖ്യാഥിതിയായി സമ്മാനദാനം നിര്‍വഹിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: