ലണ്ടന്‍: ലോക മൂന്നാം നമ്പര്‍ റഷ്യയുടെ മരിയ ഷറപ്പോവ ഇസ്താംബൂളില്‍ നടക്കുന്ന ലോക വനിതാ ടെന്നിസ് ചാമ്പ്യന്‍ഷിപ്പില്‍ നിന്നു പിന്മാറി. തോളിലെ പരിക്ക് മൂലം കഴിഞ്ഞ യുഎസ് ഓപ്പണും ഷറപ്പോവക്ക് നഷ്ടപ്പെട്ടിരുന്നു.
ഓഗസ്റ്റില്‍ സിന്‍സിനാറ്റിയില്‍ നടന്ന വെസ്റ്റേണ്‍ ആന്‍ഡ് സതേണ്‍ ഓപ്പണ്‍ ടെന്നിസ് ടൂര്‍ണമെന്റിലാണ് ഷറപ്പോവ അവസാനമായി മത്സരിച്ചത്. അന്ന് രണ്ടാം റൗണ്ടില്‍ ഷറപ്പോവ പുറത്തായി. ലോകചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ സാധിക്കാത്തതില്‍ തനിക്ക് ഏറെ നിരാശയുണ്ടെന്നാണ് വനിതാ ടെന്നിസ് അസോസിയേഷന്റെ വെബ്സൈറ്റില്‍ ഷറപ്പോവ പ്രതികരിച്ചത്. ഇസ്താംബൂളിലെ തന്റെ ആരാധകരെ നിരാശപ്പെടുത്തുന്നതില് വിഷമമുണ്ടെന്നും താരം കൂട്ടിച്ചേര്‍ത്തു.
ലോക ഒന്നാം നമ്പര്‍ താരം അമേരിക്കയുടെ സെറീന വില്ല്യംസ്, രണ്ടാം സീഡ് വിക്ടോറിയ അസരങ്ക, മുന്‍നിര താരങ്ങളായ പെട്രോ ക്വിറ്റോവ, സാറാ ഇറാനി, യെലേന ജാന്‍കോവിച്ച്, അഗ്നിയേസ്ക റാഡ്വാന്‍സ്ക, നാ ലീ എന്നിവരാണ് 22-ന് ആരംഭിക്കുന്ന ചാമ്പ്യന്‍ഷിപ്പിന് യോഗ്യത നേടിയവര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: