കൊല്ലം: ജില്ലയിലെ അന്യസംസ്ഥാന തൊഴിലാളികളുടെ രജിസ്ട്രേഷന് ഗ്രാമപഞ്ചായത്ത് തലത്തില്‍ നവംബര്‍ അഞ്ചുമുതല്‍ ആരംഭിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എസ്.ജയമോഹന് പറഞ്ഞു. രോഗങ്ങള്‍ പടര്‍ന്ന് പിടിക്കുന്നതും, കുറ്റകൃത്യങ്ങള്‍ ഏറുന്നതും കണക്കിലെടുത്താണ് ജില്ലാ പഞ്ചായത്ത് ഈ സംരംഭത്തിന് മുന്‍കൈയെടുക്കുന്നത്. ഗ്രാമപഞ്ചായത്ത് തലത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് ചെയര്‍മാനും അസി. സെക്രട്ടറി കണ്‍വീനറായും സബ് ഇന്‍സ്പെക്ടര്‍, അസി. ലേബര്‍ ആഫീസര്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്, തൊഴില്‍ദാതാക്കള്‍ എന്നിവരെ ഉള്‍പ്പെടുത്തി ഒക്ടോബര്‍ 31 നകം ഗ്രാമപഞ്ചായത്തുതല കമ്മിറ്റികള്‍ രൂപീകരിക്കും. ഒക്ടോബര്‍ 20ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരുടെ അധ്യക്ഷതയില്‍ ബ്ലോക്കുതല അവലോകനയോഗങ്ങളും 25, 30 തീയതികളില്‍ പഞ്ചായത്ത് വാര്‍ഡുതല അവലോകന യോഗങ്ങളും സംഘടിപ്പിക്കും. ഒരു ബൃഹത്തായ പദ്ധതിയാണ് ഏറ്റെടുക്കുന്നതെന്നും അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് തൊഴില്‍ നല്കുന്ന എല്ലാ തൊഴില്‍ ഉടമകളും പങ്കാളികളാകണമെന്നും ആവശ്യപ്പെട്ടു.
തൊഴില്‍ ഉടമകളുടെ സഹായത്തോടെയാണ് പഞ്ചായത്ത് തലത്തില്‍ അന്യസംസ്ഥാന തൊഴിലാളികളുടെ രജിസ്ട്രേഷന് നടത്തുന്നത്. ഇതിന് വിസമ്മതിക്കുന്ന സ്ഥാപനങ്ങള്‍ക്ക് പഞ്ചായത്ത് ലൈസന്‍സ് പുതുക്കി നല്‍കില്ലെന്ന് വ്യവസ്ഥ ചെയ്യും. ഒക്ടോബര്‍ 31 നകം കമ്മിറ്റികളുടെ രൂപീകരണങ്ങളും മുന്നൊരുക്കളും പൂര്‍ത്തിയാക്കി നവംബര്‍ അഞ്ചിന് ഏകദിന രജിസ്ട്രേഷന് നടത്തിയശേഷം നവംബര്‍ 12-ന് താലൂക്ക് ആശുപത്രികളിലും പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളിലും അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് ആരോഗ്യ പരിശോധനാ ക്യാമ്പുകള്‍ സംഘടിപ്പിക്കും. ഡിസംബര്‍ മാസത്തോടെ ഹെല്‍ത്ത് കാര്‍ഡുകള്‍ തയ്യാറാക്കി 2014 ജനുവരി ഒന്നിന് ജില്ലാതല ഉദ്ഘാടനം നടത്തി ജിലയിലെ മുഴുവന്‍ അന്യസംസ്ഥാന തൊഴിലാളികള്‍ക്കും ഹെല്‍ത്ത് കാര്‍ഡും ഫിംഗര്‍ പ്രിന്റോടെയുള്ള ഏകീകൃത തിരിച്ചറിയല്‍ കാര്‍ഡും ലഭ്യമാക്കുമെന്ന് അദ്ദേഹം പറഞ്ഞു. അന്യസംസ്ഥാന തൊഴിലാളികള്‍ മാസംതോറും തൊഴിലിടങ്ങള്‍ മാറിപ്പോകുന്നവരായതിനാല് ഇവരെക്കുറിച്ച് സ്ഥിരമായ കണക്ക് ലഭ്യമല്ല. ജനുവരി മുതല്‍ ഹെല്‍ത്ത് തിരിച്ചറിയല്‍ കാര്‍ഡുകള്‍ ഇല്ലാത്ത അന്യസംസ്ഥാന തൊഴിലാളികളെ ജോലിയെടുക്കുന്നത് ജില്ലയില്‍ വിലക്കും. തിരിച്ചറിയല്‍ രേഖകളില്ലാതെ തൊഴിലാളികളെ നിയമിക്കുന്ന തൊഴില്‍ സ്ഥാപനങ്ങള്‍ക്കെതിരെ ലൈസന്‍സ് പുതുക്കി നല്‍കാത്തതടക്കം ശിക്ഷണ നടപടികളുണ്ടാകും.
ഹെല്‍ത്ത് കാര്‍ഡ് വിതരണത്തിനും രോഗപ്രതിരോധത്തിനും ജില്ലയിലെ അന്യസംസ്ഥാന തൊഴിലാളികളുടെ എണ്ണം സംബന്ധിച്ച് വ്യക്തതയില്ലാത്തത് തടസമാണെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ എന്‍. ഓമനക്കുട്ടന് പറഞ്ഞു. ജില്ലയില്‍ ആകെ രജിസ്റ്റര്‍ ചെയ്ത തൊഴിലാളികള്‍ 669 പേര് മാത്രമാണെന്നും അന്യസംസ്ഥാന തൊഴിലാളികളുടെ വിരലടയാളമടക്കം ശേഖരിച്ച് പഞ്ചായത്ത് വാര്‍ഡ് തലത്തില്‍ രജിസ്റ്റര്‍ തയ്യാറാക്കണമെന്നും ചവറ സി.ഐ അരുണ്‍ പറഞ്ഞു. ബംഗ്ലാദേശില്‍ നിന്ന് പശ്ചിമബംഗാളിലെ മാള്‍ഡാ ജില്ലയിലേക്ക് കുടിയേറി കേരളത്തിലേക്ക് അനേകം ബംഗ്ലാദേശികള്‍ തൊഴില്‍ തേടി വരുന്നതായും അവരെ കണ്ടെത്തി തിരിച്ചയയ്ക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും കടയ്ക്കല്‍ സി.ഒ റജികുമാര്‍ ആവശ്യപ്പെട്ടു. അന്യസംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ മലേറിയ, മന്ത്, മഞ്ഞപ്പിത്തം തുടങ്ങിയ രോഗങ്ങള്‍ വ്യാപകമായി കാണുന്നുണ്ടെന്നും ഇവര്‍ക്കിടയില്‍ എയ്ഡ്സ് രോഗവും കുഷ്ഠരോഗവും പിടിപെട്ടവരുമുണ്ടെന്നും ഡെപ്യൂട്ടി ഡി.എം.ഒ ഡോ. ഷാജി അറിയിച്ചു. വകുപ്പുകളുടെ കൂട്ടുത്തരവാദിത്വത്തോടുകൂടി അന്യസംസ്ഥാന തൊഴിലാളികളുടെ വിവരങ്ങള്‍ ശേഖരിച്ച് വിരലടയാളം പതിച്ച തിരിച്ചറിയല്‍ കാര്‍ഡ് തൊഴിലാളികള്‍ക്ക് നല്കി വിവരം കമ്പ്യൂട്ടറില്‍ ശേഖരിച്ച് വയ്ക്കുന്നത് കുറ്റകൃത്യങ്ങള്‍ തടയുന്നതിന് സഹായകരമാകുമെന്ന് കൊല്ലം സിറ്റി പോലീസ് കമ്മീഷണര്‍ക്കുവേണ്ടി ഹാജരായ വെസ്റ്റ് സി.ഐ വൈ. കമറുദ്ദീന് അറിയിച്ചു. പ്രത്യേക സ്ക്വാഡ് രൂപീകരിച്ച് തൊഴിലാളികളുടെ രജിസ്ട്രേഷന് സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിന് പോലീസ് സംവിധാനത്തിന്റെ എല്ലാ സഹായങ്ങളും യോഗത്തില്‍ ഹാജരായ മുഴുവന്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍മാരും, സബ് ഇന്‍സ്പെക്ടര്‍മാരും വാഗ്ദാനം ചെയ്തു.
ഷാലിമാര്‍ എക്സ്പ്രസില്‍ കൊല്ലത്ത് വന്നിറങ്ങുന്ന അന്യസംസ്ഥാന തൊഴിലാളികളുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ റയില്‍വേ സ്റ്റേഷനില്‍ പ്രത്യേക സംവിധാനമൊരുക്കുമെന്നും അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് നല്‍കുന്നതിനുള്ള നടപടിക്രമങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുമെന്നും യോഗത്തി
പ്രതികരിക്കാൻ ഇവിടെ എഴുതുക: