കൊല്ലം: ബാലഗോകുലം കേരള ഘടകത്തിന്റെ ആഭിമുഖ്യത്തില്‍ തൃശൂര്‍-കൊച്ചി ദേശീയ പാതിയോട് ചേര്‍ന്ന് ആരംഭിക്കുന്ന അന്താരഷ്ട ശ്രീകൃഷ്ണകേന്ദ്രത്തിന്റെ ജില്ലാ സമിതി രൂപീകരിച്ചു. ജില്ലാ ഓംബുഡ്സ്മാന് പ്രൊഫ. ബി.സി മേനോന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ശ്രീകൃഷ്ണകേന്ദ്രം ജനറല്‍ സെക്രട്ടറി ജയകൃഷ്ണന് മുഖ്യപ്രഭാഷണം നടത്തി. ബാലഗോകുലം വിഭാഗ് സഹകാര്യദര്‍ശി എസ്. വാരിജാക്ഷന്‍, ജില്ലാ സംഘടനാ കാര്യദര്‍ശി ജി. സുരേഷ് ബാബു എന്നിവര്‍ സംസാരിച്ചു.
ശ്രീകൃഷ്ണകേന്ദ്രം ജില്ലാ സമിതിമാര്ഗദര്ശിയായി ശബരിമല മുന്മേല് ശാന്തി എന്‍. ബാലമുരളിയെയും, ചെയര്‍മാനായി കൊല്ലം മാര്‍ഗദര്‍ശി ഓംബുഡ്മാന് പ്രൊഫ. ബി.സി മേനോനെയും ചെയര്മാന് ചുമതലപ്പെടുത്തി. ജി.ശിവരാമന്, ആര്. രാധാകൃഷ്ണന്, ആര്.ആര്.പൈ, ആര്. ഗോപാലകൃഷ്ണന്, ഡോ. ജി. മോഹനന്, വി. മുരളീധരന്, പ്രൊഫ. ശാന്താകുമാരി, എം.എസ് ശ്യാംകുമാര്‍, ഡോ. ജി. ശശിധരന്‍പിള്ള, ശിവജി സുദര്ശനന്, ടി. രാജേന്ദ്രന്‍പിള്ള, അഡ്വ. നളിനാക്ഷന് എന്നിവര്‍ രക്ഷാധികാരിമാരാണ്. ആര്. പ്രസാദാണ് ജനറല്‍ സെക്രട്ടറി, വൈസ് ചെയര്മാന്മാരായി ജെ. വിജയന്‍പിള്ള, ശ്രീകേഷ് പൈ, ഗിരിധര്‍ലാല്‍ കുംഭാവത്ത്, ഡോ. പട്ടത്താനം രാധാകൃഷ്ണന്, വിജയമോഹനന്‍ വല്യത്താന്, അഡ്വ. ആര്. രാജേന്ദ്രന്, വെള്ളിമണ്‍ ദിലീപ്, പി. രമേഷ് ബാബു, ഉണ്ണികൃഷ്ണന്, ബി. ഹേമചന്ദ്രന്, പി.എന്‍ പ്രദീപ്, പി. രവീന്ദ്രന്‍പിള്ള എന്നിവരെ തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: