ന്യൂദല്‍ഹി: ജമ്മു കാശ്മീരില്‍ ഭീകരര്‍ നുഴഞ്ഞുകയറുന്നത് പാക്കിസ്ഥാന് സൈന്യത്തിന്റെ സഹായത്തോടെയാണെന്ന് കരസേനാ മേധാവി ജനറല്‍ ബിക്രം സിംഗ് പറഞ്ഞു. കൊല്ലപ്പെട്ട ഭീകരരില്‍ നിന്നും പാക്ക് സൈന്യവുമായുള്ള ബന്ധം തെളിയിക്കുന്നതിനുള്ള കത്ത് ലഭിച്ചതായും അദ്ദേഹം പറഞ്ഞു.
അതേസമയം നുഴഞ്ഞുകയറ്റകാരെ തുരത്താന്‍ കഴിഞ്ഞ പതിനഞ്ച് ദിവസമായി കരസേന നടത്തുന്ന ഓപ്പറേഷന് ശാലഭട്ട നിര്‍ത്തിവയ്ക്കുന്നതായി കരസേനയുടെ വടക്കന്‍ മേഖലാ കമാന്‍ഡര്‍ അറിയിച്ചു. ഇതുവരെ എട്ട് ഭീകരര്‍ കൊല്ലപ്പെട്ടതായി സൈന്യം സ്ഥിരീകരിച്ചു. ഓപ്പറേഷന് ശാലഭട്ട നിര്‍ത്തിവച്ചെങ്കിലും നുഴഞ്ഞുകയറ്റം തടയുന്നതിനു വേണ്ടി നിരീക്ഷണവും തെരച്ചിലും അതിര്‍ത്തിയില്‍ തുടരുമെന്ന് ലഫ്.ജനറല്‍ സഞ്ജീവ് ചച്റാ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
അതിര്‍ത്തിയോട് ചേര്‍ന്നുള്ള നാല് കിലോമീറ്റര്‍ വനപ്രദേശത്ത് തെരച്ചില്‍ നടത്തിയ സൈന്യം 13 എ.കെ 47 തോക്കുകളടക്കം വന്‍ ആയുധശേഖരം കണ്ടെടുത്തു. കാശ്മീര്‍ പാക്കിസ്ഥാന്റെ ഭാഗമായി ചിത്രീകരിക്കുന്ന ചില ഭൂപടങ്ങളും സൈന്യം കണ്ടെടുത്തിട്ടുണ്ട്. നുഴഞ്ഞുകയറ്റക്കാര്‍ക്കെതിരെ നടക്കുന്ന ഏറ്റവും വലിയ സൈനിക നീക്കങ്ങളിലൊന്നായിരുന്നു കെറാന്‍ മേഖലയിലേത്.
കുപ്പവാറാം ജില്ലയിലെ കെറന്‍ മേഖലയിലൂടെ 30 മുതല്‍ 40 വരെ ഭീകരരും പാക്കിസ്ഥാന്റെ പ്രത്യേക സൈനിക സംഘവും നുഴഞ്ഞു കയറുകയായിരുന്നു. തുടര്‍ന്ന് സെപ്റ്റംബര്‍ 24ന് ഷല്ഭാട്ടി ഗ്രാമത്തിലാണ് ഏറ്റുമുട്ടലുണ്ടയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: