സ്റ്റോക്ഹോം: ഭൗതികശാസ്ത്രത്തിനുള്ള ഈ വര്‍ഷത്തെ നോബല്‍ സമ്മാനം രണ്ട് പേര്‍ക്ക്. ബെല്‍ജിയം ഭൗതികശാസ്ത്രജ്ഞനായ ഫ്രാന്‍സ്വാ എംഗ്ലര്ട്ട്, ബ്രിട്ടീഷ് ഭൗതിക ശാസ്ത്രജ്ഞനായ പീറ്റര്‍ ഹിഗ്സ് എന്നിവരാണ് പുരസ്കാരം പങ്കിട്ടത്. ദൈവകണ പരീക്ഷണത്തിനാണ് ഇരുവര്‍ക്കും പുരസ്കാരം.
അടിസ്ഥാനകണമായ ഹിഗ്സ് ബോസോണ്‍ പീറ്റര്‍ ഹിഗ്സിന്റെ പേരിലാണ്. ഹിഗ്സ് ബോസോണാണ് പ്രപഞ്ചത്തിലെ എല്ലാ പദാര്‍ഥങ്ങള്‍ക്കും പിണ്ഡം നല്‍കുന്നതെന്നാണ് കണികാസിദ്ധാന്തത്തിന്റെ അടിസ്ഥാനം. പീറ്റര്‍ ഹിഗ്സിന്റെ നേതൃത്വത്തിലുള്ള ഗവേഷക സംഘമാണ് ഇങ്ങനെയൊരു കണത്തിന്റെ സാധ്യതയെക്കുറിച്ച് 1964ല്‍ സിദ്ധാന്തമവതരിപ്പിച്ചത്.
റോയല്‍ സ്വീഡിഷ് അക്കാഡമി ഓഫ് സയന്‍സിന്റെ പെര്‍മനന്റ് ഡയറക്ടര്‍ സ്റ്റെഫാന്‍ നോര്മറാണ് പുരസ്കാര ജേതാക്കളെ പ്രഖ്യാപിച്ചത്. ലോകത്തെ ഏറ്റവും വിഖ്യാതമായ പുരസ്കാരമാണ് നോബല്‍ സമ്മാനം. ഭൗതികശാസ്ത്രം, രസതന്ത്രം, വൈദ്യശാസ്ത്രം, സാഹിത്യം, സമാധാനപ്രവര്‍ത്തനങ്ങള്‍, സാമ്പത്തികശാസ്ത്രം എന്നീ മേഖലകളില്‍, ലോകത്ത് മഹത്തായ സംഭാവനകള്‍ നല്‍കിയവര്‍ക്ക് നല്കുന്ന പുരസ്കാരമാണ് നോബല്‍ സമ്മാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: