വാഷിങ്ടണ്‍: പ്രസിഡന്റ് ബരാക് ഒബാമയുടെ ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതിയെച്ചൊല്ലിയുള്ള സാമ്പത്തിക അടിയന്തരാവസ്ഥ രണ്ടാമത്തെ ആഴ്ചയിലേക്ക് കടന്നതോടെ പ്രതിസന്ധി കൂടുതല്‍ മേഖലകളെ ബാധിച്ചു തുടങ്ങി. ഓഹരിവിപണികളില്‍ കനത്ത ഇടിവാണ് രേഖപ്പെടുത്തുന്നത്.
പ്രതിസന്ധി പരിഹരിക്കുന്നതിന് പകരം ഡെമോക്രാറ്റുകളും റിപ്പബ്ലിക്കന്‍ അംഗങ്ങളും പരസ്പരം പഴിചാരുകയാണ്. കടമെടുക്കല്‍ പരിധി ഉയര്‍ത്തുന്നത് ഉള്‍പ്പടെ ഒരു കാര്യത്തിലും വിട്ടുവീഴ്ച ചെയ്തുകൊണ്ടുള്ള ചര്‍ച്ചയ്ക്ക് ഇല്ലെന്ന് പ്രസിഡന്റ് ബരാക് ഒബാമ വ്യക്തമാക്കി. രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെ ഗുരുതരാവസ്ഥയിലേക്ക് തള്ളിവിടാനേ ഇത്തരം നിലപാട് ഉപകരിക്കൂവെന്ന് പ്രതിനിധി സഭയുടെ സ്പീക്കര്‍ പ്രതികരിച്ചു.
കടമെടുപ്പ് പരിധി ഉയര്‍ത്താനുള്ള സമയപരിധി അവസാനിക്കാന്‍ ഇനി പത്ത് ദിവസം മാത്രമേ സമയമുള്ളൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: