ഭുവനേശ്വര്‍: ഇന്ത്യ വികസിപ്പിച്ച പൃഥ്വി- 2 വിജയകരമായി പരീക്ഷിച്ചു. 350 കിലോമീറ്റര്‍ ദൂരെയുള്ള ലക്ഷ്യത്തെ ഭേദിക്കാന്‍ ശേഷിയുള്ള മിസെയില്‍ എന്നതിനു പുറമെ ആണവ വാഹക മിസെയില്‍ കൂടിയാണ് പൃഥ്വി-2. ഇന്ത്യന്‍ സമയം രാവിലെ 9.14 നായിരുന്നു ഒഡീഷയിലെ ഛന്ദിപ്പൂരില് നിന്ന് ഇന്നലെ മിസെയില്‍ പരീക്ഷിച്ചത്.
ഡിആര്‍ഡിഒ ശാസ്ത്രജ്ഞരുടെ നേതൃത്വത്തിലായിരുന്നു പൃഥ്വി-2 വികസിപ്പിച്ചെടുത്തത്. ഇന്റഗ്രേറ്റഡ് ഗൈഡഡ് മിസെയില്‍ ഡവലപ്മെന്റ് പ്രോഗ്രാമില്‍ ഉള്‍പ്പെടുത്തി ഡിആര്‍ഡിഒ ആദ്യമായി വികസിപ്പിച്ച മിസെയിലാണ് പൃഥ്വി-2.
ഡിആര്‍ഡിഒ റഡാറുകള്‍, ഇലക്ട്രോ ഒപ്റ്റിക്കല്‍ ട്രാക്കിംഗ് സിസ്റ്റം, ടെലിമെട്രി സ്റ്റേഷന് എന്നീ സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തിയാണ് മിസെയിലിന്റെ സഞ്ചാരപഥത്തെ നിയന്ത്രിക്കുന്നത്. ഒഡീഷ തീരത്തോട് ചേര്‍ന്ന് സ്ഥാപിച്ചിരിക്കുന്ന കണ്ട്രോള് റൂമിലിരുന്നായിരിക്കും ഡിആര്‍ഡിഒ ശാസ്ത്രജ്ഞര്‍ മിസെയിലിനെ നിരീക്ഷിക്കുക. വിക്ഷേപിക്കുന്നതു മുതല്‍ ലക്ഷ്യസ്ഥാനം വരെയും മിസെയിലിനെ നിയന്ത്രിക്കാന്‍ കണ്ട്രോള് റൂമിന് സാധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: