ലണ്ടന്‍: പാക്കിസ്ഥാനിലെ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസാവകാശത്തിനായി പ്രവര്‍ത്തിക്കുന്ന മലാല യൂസഫ് സായിയെ കണ്ടാല്‍ വക വരുത്തുമെന്ന് താലിബാന്. പെണ്‍കുട്ടികളുടെ വിഭ്യാഭ്യാസാവകാശത്തിന് വേണ്ടി മലാല നടത്തുന്ന പോരാട്ടമല്ല ഇസ്ലാമിനെതിരെ മലാല നടത്തുന്ന ആക്രമണങ്ങളാണ് തങ്ങളെ പ്രകോപിപ്പിക്കുന്നതെന്ന് താലിബാന് ഔദ്യോഗിക വക്താവ് എബിസി ന്യൂസിനോട് പറഞ്ഞു. മലാല നിരന്തരം ഇസ്ലാമിന് നേരെ ആക്രമണം നടത്തുകയും ഫലിതങ്ങള്‍ പറയുകയുമാണ്. മലാലയെ വീണ്ടും കണ്ടാല്‍ തീര്‍ച്ചയായും കൊലപ്പെടുത്തുമെന്നും അതില്‍ അഭിമാനിക്കുമെന്നും താലിബാന് വക്താവ് വ്യക്തമാക്കി. ഇസ്ലാമിനെ പരിഹസിക്കുന്ന ഒറ്റക്കാര്യം മതി മലാലയെ വകവരുത്താനെന്നും താലിബാന് ചൂണ്ടിക്കാട്ടി.
അടുത്തിടെ ബിബിസിയ്ക്ക് അനുവദിച്ച ഒരഭിമുഖത്തില്‍ താലിബാനുമായി ചര്‍ച്ച നടത്താന്‍ അമേരിക്ക മുന്‍കയ്യെടുക്കണമെന്ന് മലാല അഭ്യര്‍ത്ഥിച്ചിരുന്നു. പാക്കിസ്ഥാനിലേക്ക് തിരികെ പോകണമെന്നും രാഷ്ട്രീയത്തില്‍ പ്രവേശിക്കണമെന്നാണ് ആഗ്രഹമെന്നും മലാല പറഞ്ഞിരുന്നു. മലാലയും കുടുംബവും ഇപ്പോള്‍ ബ്രിട്ടണിലാണ്.
കഴിഞ്ഞ വര്‍ഷം ഒക്ടബോര്‍ ഒമ്പതിനാണ് സ്കൂള്‍ ബസില്‍ നിന്ന് പിടിച്ചിറക്കി താലിബാന് ഭീകരര്‍ മലാലക്ക് നേരെവെടിയുതിര്ത്തത്. തലച്ചോറിന് പരിക്കേല്‍ക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ട മലാല ബ്രിട്ടനിലെ ക്യൂന്‍ എലിസബത്ത് ആശുപത്രിയില്‍ ഏറെനാള്‍ ചികിത്സയില്‍ കഴിഞ്ഞതിന് ശേഷമാണ് സധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്തിയത്. പതിനാറാം പിറന്നാള്‍ ദിനം പെണ്‍കുട്ടികളുടെ വിദ്യഭ്യാസത്തെക്കുറിച്ചും ലേകസമാധാനത്തെക്കുറിച്ചും ഐക്യരാഷ്ട്രസഭയില്‍ പ്രസംഗിച്ച മലാല യൂസഫ് സായ് സമാധാനത്തിനുള്ള നൊബേല്‍ സമ്മാനത്തിന് നിര്‍ദ്ദേശിക്കപ്പെട്ട ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി കൂടിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: