കോതമംഗലം: ഗുജറാത്തില്‍ പരീക്ഷിച്ച് വിജയം കണ്ട വികസന നയം ഭാരതമാകെ നടപ്പിലാക്കാന്‍ നരേന്ദ്ര മോദി പ്രധാനമന്ത്രിയാകണമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന് അഭിപ്രായപ്പെട്ടു.
കോതമംഗലം നെല്ലിക്കുഴി പഞ്ചായത്തിലെ ഇരമല്ലൂര്‍ ഏരിയാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ പുതിയതായി ബിജെപിയില്‍ ചേര്‍ന്നവര്‍ക്ക് അംഗത്വം നല്‍കിയശേഷം പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപിയുടെ പ്രധാനമന്ത്രിസ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതോടെ രാജ്യമാകമാനം നരേന്ദ്രമോദിക്കനുകൂലമായി ചിന്തിക്കുന്നതായി അദ്ദേഹം പറഞ്ഞു. ഭാരതത്തിലെ ഭൂരിപക്ഷം യുവാക്കളും വിദ്യാര്‍ത്ഥികളും നരേന്ദ്ര മോദിയുടെ ആരാധകരായിക്കഴിഞ്ഞിരിക്കുന്നു. അടിസ്ഥാന വികസനം നടപ്പിലാക്കി, സമസ്ത മേഖലയിലും വികസനമെത്തിച്ച് രാജ്യത്തിന് അഭിമാനമായ സംസ്ഥാനമാക്കി ഗുജറാത്തിനെ മാറ്റാന്‍ നരേന്ദ്രമോദിക്കായി. എന്നാല്‍ ഇടതും വലതും മാറിമാറി ഭരിച്ച കേരളത്തിന്റെ സ്ഥിതിയെന്താണെന്നും നാം ചിന്തിക്കണം. കേരളത്തിലെ കാര്‍ഷിക മേഖല തകര്‍ക്കുന്ന നയമാണ് ഇരുകൂട്ടരുടെയും സര്‍ക്കാരുകള്‍ നടപ്പിലാക്കിയത്. കേരളത്തിന്റെ വിദ്യാഭ്യകാസ മേഖലയെ ലീഗ്വല്ക്കരിച്ചിരിക്കുന്നു. കേരളത്തിന്റെ തലസ്ഥാനം മലപ്പുറമായി മാറ്റിയിരിക്കുന്നു. മലപ്പുറത്ത് മാത്രം ആറ് യൂണിവേഴ്സിറ്റികള്‍. ഇത് മതവിവേചനമാണ്. കേരളത്തിലെ ഭൂരിപക്ഷം സാധാരണക്കാരായ ജനങ്ങളും പാര്ശ്വവല്ക്കരിക്കപ്പെട്ടിരിക്കുന്നു. രാജ്യത്തിന്റെ സമസ്ത മേഖലകളിലും യുപിഎ സര്‍ക്കാര്‍ പരാജയപ്പെട്ടിരിക്കുന്നു.
സാമ്പത്തികരംഗം തകര്‍ച്ചയിലേക്ക് കൂപ്പുകുത്തിയിരിക്കുന്നു. ചില്ലറവ്യാപാര മേഖലയില്‍ വിദേശനിക്ഷേപം അനുവദിക്കുന്നതോടെ കാര്‍ഷികമേഖല തകരാറിലാകുകയും ചെറുകിട വ്യാപാരസ്ഥാപനങ്ങള്‍ അടച്ചുപൂട്ടേണ്ട അവസ്ഥയിലാകുകയും ചെയ്യുമെന്നും ഈ ദുരവസ്ഥക്ക് പരിഹാരം കാണാന്‍ നരേന്ദ്ര മോദി അധികാരത്തില്‍ വരണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ബിജെപി മധ്യമേഖലാ സെക്രട്ടറി എം.എന്‍. ഗംഗാധരന്, നിയോജകമണ്ഡലം കണ്‍വീനര്‍ സന്തോഷ് പത്മനാഭന്, ജില്ലാ കമ്മറ്റിയംഗങ്ങളായ പി.കെ. ബാബു, കെ.ആര്. രഞ്ജിത്, മണ്ഡലം നേതാക്കളായ അനില്‍ ആനന്ദ്, ടി.എസ്. സുനീഷ് , ഏരിയാ കമ്മറ്റി പ്രസിഡന്റ് പി.വി. ദിനമണി, മനോജ് കുന്നുംപുറം, എം.കെ.ബിജു എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: