ആലുവ: പെരിയാര്‍ തീരം കയ്യേറി ഡിടിപിസി നിര്‍മ്മിച്ച മഴവില്‍ റെസ്റ്റോറന്റ് പൊളിച്ച് നീക്കണമെന്ന സുപ്രീം കോടതി വിധി നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് ബിജെപി മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ മാര്‍ച്ചും യോഗവും നടത്തി. ബിജെപി സംസ്ഥാന സമിതിയംഗം അഡ്വ.പി.കെ.കൃഷ്ണദാസ് യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി എം.എ.ബ്രഹ്മരാജ്, മണ്ഡലം ജനറല്‍ സെക്രട്ടറി കെ.ജി.ഹരിദാസ്, ടൗണ്‍പ്രസിഡന്റ് എ.സി.സന്തോഷ്കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. മണ്ഡലം പ്രസിഡന്റ് എം.എന്‍.ഗോപി അദ്ധ്യക്ഷത വഹിച്ചു. മാര്‍ച്ചിന് മണ്ഡലം സെക്രട്ടറിമാരായ സെന്തികുമാര്‍, ജി.കലാധരന്‍, പി.ആര്.രഘു, പി.കെ.ഷാജി യുവമോര്‍ച്ച സംസ്ഥാന സമിതിയംഗം ബാബുകരിയാട് ജില്ലാ സെക്രട്ടറി രാജീവ് മുതിരക്കാട്, മണ്ഡലം പ്രസിഡന്റ് ദിനില്‍ നൊച്ചിമ, സെക്രട്ടറിമാരായ അഡ്വ.പി.ഹരിദാസ്, ശ്രീനാഥ് നായ്ക് തുടങ്ങിയവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: