കരുനാഗപ്പള്ളി: ചരിത്രപ്രസിദ്ധമായ പുലിയന്‍കുളങ്ങര ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിന് മുന്നിലെ അനധികൃത മത്സ്യ-മാംസവ്യാപാരം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭം ശക്തമാക്കുവാന്‍ വിവിധ ഹൈന്ദവ സംഘടനകളുടെ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചു. ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകാനാണ് കൗണ്‍സില്‍ തീരുമാനം. പഞ്ചായത്ത്, പോലീസ്, ജില്ലാ കളക്ടര്‍ എന്നിവര്‍ക്കു മുമ്പാകെ പലതവണ കേരള ക്ഷേത്രസംരക്ഷണ സമിതി, ഹിന്ദുഐക്യവേദി, ക്ഷേത്ര ഉപദേശക സമിതി തുടങ്ങിയ സംഘടനകള്‍ പരാതി നല്‍കിയിട്ടും പരിഹാരം കാണാത്തതിനാലാണ് സംയുക്ത ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചത്.
പുലിയന്‍കുളങ്ങര ക്ഷേത്രസന്നിധിയില്‍ കൂടിയ യോഗത്തില്‍ ഹിന്ദു ഐക്യവേദി ജില്ലാ സെക്രട്ടറി ഓച്ചിറ രവികുമാര്‍, നീലികുളം എന്‍എസ്എസ് കരയോഗം സെക്രട്ടറി കെ. ശശി, നീലികുളം എസ്എന്‍ഡിപി ശാഖാ പ്രസിഡന്റ് വി.കെ. ശശിധരന്, നീലികുളം തണ്ടാന്‍ മഹാസഭ പ്രസിഡന്റ് എം.വി പുരുഷോത്തമന്, എന്‍എസ്എസ് കടത്തൂര്‍ കരയോഗം പ്രസിഡന്റ് എം.രവീന്ദ്രന്‍പിള്ള, എസ്എന്‍ഡിപി കടത്തൂര്‍ കുറുങ്ങപ്പള്ളി ശാഖാ സെക്രട്ടറി ഉദയന്‍, ഉദയപുരി, മണ്ണടിശ്ശേരി ക്ഷേത്ര ഭരണസമിതി സെക്രട്ടറി അനില്‍വാഴപ്പള്ളി, ക്ഷേത്ര സംരക്ഷണ സമിതി സെക്രട്ടറി ആര്.മോഹനന്, ആര്‍എസ്എസ് ജില്ലാ കാര്യവാഹ് എ. വിജയന്, മാതൃസമിതി താലൂക്ക് പ്രസിഡന്റ് വിജയലക്ഷ്മി, ക്ഷേത്ര ഉപദേശക സമിതി സെക്രട്ടറി ചെന്താമര അശോകന്, എസ് ഓമനക്കുട്ടിന് തുടങ്ങിയവര്‍ സംസാരിച്ചു.
ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികളായി സോമന്‍പിള്ള (അധ്യക്ഷന്‍) ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ്, എന്‍. ശശി (വൈസ് പ്രസിഡന്റ്) ഹിന്ദു ഐക്യവേദി കുലശേഖപുരം പഞ്ചായത്ത് കമ്മിറ്റി, എസ്.ഓമനക്കുട്ടന് (ജനറല്‍ കണ്‍വീനര്‍) ആര്‍എസ്എസ് സംഘം സേവാപ്രമുഖ്. രക്ഷാധികാരികളായി കെ.ശശി (നീലികുളം എന്‍എസ്എസ് കരയോഗം സെക്രട്ടറി, വി.കെ ശശിധരന് (എസ്എന്‍ഡിപി നീലികുളം ശാഖാ പ്രസിഡന്റ്), എം.വി പുരുഷേത്തമന് (തണ്ടാന്‍ മഹാസഭ നിലികുളം പ്രസിഡന്റ്), എം. രവീന്ദ്രന്‍പിള്ള (എന്‍എസ്എസ് കടത്തൂര്‍ കരയോഗം പ്രസിഡന്റ്), ഉദയന്‍ ഉദയപുരി (എസ്എന്‍ഡിപി കടത്തൂര്‍ ശാഖാ പ്രസിഡന്റ് കുറുങ്ങാപ്പള്ളി) എന്നിവരെ തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: