ഝാര്‍ഖണ്ഡ്: രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ മകനും കോണ്‍ഗ്രസ് എംപിയുമായ അഭിജിത് മുഖര്‍ജി കാലിത്തീറ്റക്കേസില്‍ കുറ്റക്കാരനെന്ന് തെളിഞ്ഞ് ജയിലില്‍ കഴിയുന്ന ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവിനെ സന്ദര്‍ശിച്ചത് വിവാദമാകുന്നു. അഭിജിത്തും ലാലൂവുമായുള്ള കൂടിക്കാഴ്ച്ച 20 മിനിട്ടോളം നീണ്ടുനിന്നു. ജംഗിപ്പൂരില്‍ നിന്നിള്ള എംപി കൂടിയായ അഭിജിത്ത് ബാനര്‍ജി നടത്തിയ ജയില്‍ സന്ദര്‍ശനത്തില്‍ വിശദീകരണം വേണമെന്ന് ബിജെപി ആവശ്യപ്പെട്ടു.
അഭിജിത്തിന്റെ സന്ദര്‍ശനത്തെക്കുറിച്ച് കോണ്‍ഗ്രസ് അധ്യക്ഷ സോണിയയോ ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയോ ഉത്തരം നല്‍കണമെന്ന് ബിജെപി നേതാവ് സിദ്ധാര്‍ത്ഥ് നാഥ് സിംഗ് പറഞ്ഞു. സന്ദര്‍ശനം വ്യക്തിപരമായിരുന്നോ അതോ കോണ്‍ഗ്രസ് ലാലു പ്രസാദിനെ സഹായിക്കാന്‍ ആഗ്രഹിക്കുന്നോ എന്നതാണ് വ്യക്തമാക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഒരു എംപി എന്ന നിലയിലായിരുന്നു അഭിജിത്തിന്റെ സന്ദര്‍ശനമെന്നാണ് ആര്‍ജെഡി നേതാക്കള്‍ നല്കുന്ന വിശദീകരണം. കഴിഞ്ഞ മാസം 30 നാണ് കാലിത്തീറ്റ കുംഭകോണകേസില്‍ സിബിഐ കോടതി ആര്‍ജെഡി നേതാവ് ലാലുപ്രസാദ് കുറ്റക്കാരനാണെന്ന് കണ്ടെത്തി ജയില്‍ ശിക്ഷ വിധിച്ചത്. ഈ മാസം 17ന് ലാലു ഇതിനെതിരെ ജാര്‍ഖണ്ഡ് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: