ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ചെല്‍സിക്കും മാഞ്ചെസ്റ്റര്‍ യുണൈറ്റഡിനും ജയം. കിരീടം വീണ്ടെടുക്കാന്‍ വെമ്പുന്ന നീലപ്പട നോര്‍വിച്ചിനെ 3-1ന് തോല്‍പ്പിച്ചു; ചുവന്ന ചെകുത്താന്മാര് സണ്ടര്‍ലാന്റിനെയും (2-1).
അവസാന നിമിഷങ്ങളില്‍ വീണ രണ്ടു ഗോളുകളാണ് ചെല്‍സിയുടെ ജയത്തിനാധാരം. ഓസ്കര് (4-ാം മിനിറ്റ്) ചെല്‍സിയെ മുന്നിലെത്തിച്ചു. എന്നാല്‍ അന്തോണി പില്കിങ്ങ്ടണ് (68) നോര്‍വിച്ചിന് സമനില ഒരുക്കി. പക്ഷേ എഡന്‍ ഹസാര്‍ഡ് (85), വില്യം (86) എന്നിവരുടെ ഷോട്ടുകള്‍ക്ക് മറുപടി പറയാനുള്ള ത്രാണി നോര്വിച്ചിനുണ്ടായിരുന്നില്ല.
ബല്‍ജിയത്തില്‍ നിന്നുവന്ന പുത്തന്‍ പ്രതിഭാസം അദ്നന് ജാനസാജിന്റെ ഉജ്വല പ്രകടനം സണ്ടര്‍ലാന്റിനെ അതിജീവിക്കാന്‍ മാന്‍.യുവിനെ സഹായിച്ചു. ഒന്നാം പകുതിയില്‍ ക്രയ്ഗ് ഗാര്‍ഡ്നര്‍ നല്കിയ മുന്‍തൂക്കം ഏറെനേരം സണ്ടര്‍ലാന്റ് നിലനിര്‍ത്തി. എങ്കിലും 61, 62 മിനിറ്റുകളില്‍ ജാനസാജ് മാറ്ററിയിച്ചപ്പോള് ഡേവിഡ് മോയസിന്റെ കുട്ടികള്‍ വിജയ ദേവതയെ വണങ്ങി. മറ്റൊരു മത്സരത്തില്‍ സതാമ്പ്ടന് സ്വാന്‍സിയെ തുരത്തി (2-1). ഏഴു മത്സരങ്ങള്‍ പിന്നിടുമ്പോള്‍ ലിവര്‍പൂളും (16 പോയിന്റ്) ആഴ്സനലുമാണ് (15) പ്രഥമ സ്ഥാനങ്ങളില്‍. ചെല്‍സിക്ക് (14) മൂന്നാമിടം. മാന്‍.യു (9-ാം സ്ഥാനം) ഏറെ പിന്നിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: