കോതമംഗലം: തലച്ചോറില്‍ നിന്ന് ട്യൂമര്‍ നീക്കം ചെയ്തതിനെത്തുടര്‍ന്ന് വളര്‍ച്ച മുരടിച്ച 15 കാരി ചികിത്സാ സഹായം തേടുന്നു. തൃക്കാരിയൂര്‍ ടൈംഹൗസില് വി.ഹരിഹരന്റെയും തൈലാംബാളുടെയും മകളായ മീനാക്ഷിയാണ് ചികിത്സ തേടുന്നത്. രണ്ടു വര്‍ഷം മുമ്പാണ് തിരുവനന്തപുരം എസ്സിടി ആശുപത്രിയില്‍ വച്ച് ട്യൂമര്‍ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തത്. പിറ്റിയൂറ്ററി ഗ്രന്ഥിയും നീക്കം ചെയ്തതോടെ കുട്ടിക്ക് എട്ടുവയസ്സിന്റെ വളര്‍ച്ചയേ ഉള്ളൂ. എംആര്‍ഐ സ്കാനിലൂടെ അടിയന്തരമായി ഹോര്‍മോണ്‍ ചികിത്സ ആത്യാവശ്യമാണെന്ന് എറണാകുളം അമൃത ആശുപത്രിയിലെ ഡോക്ടര്‍മാര്‍ അറിയിച്ചു. ആശുപത്രിയിലെ എന്ട്രോ ക്ലെയിനോളജി വിഭാഗത്തിലാണ് കുട്ടിയെ ചികിത്സിക്കുന്നത്. ചികിത്സയ്ക്കായി ഒരു വര്‍ഷം നാലു ലക്ഷം രൂപയോളം ചെലവു വരുമെന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചത്. ജീവിതകാലം മുഴുവന്‍ കുട്ടിക്ക് ഹോര്‍മോണ്‍ ചികിത്സവേണ്ടിവരും.
വാച്ച് റിപ്പയറാ പിതാവിന്റെ തുച്ഛവരുമാനത്തിലാണ് കുടുംബം കഴിയുന്നത്.
നാലര സെന്റ് ഭൂമിയും ചെറിയൊരു വീടും മാത്രമാണ് ഉള്ളത്. സുമനസ്സുകളുടെ സഹായത്തിനായി വാര്‍ഡു മെമ്പര്‍ സജീവ് സൗപര്‍ണിക കണ്‍വീനറായി ചികിത്സാ സഹായ സമിതി രൂപവത്കരിച്ചിട്ടുണ്ട്.
തൃക്കാരിയൂര്‍ ധനലക്ഷ്മി ബാങ്കില്‍ 006501000003592 എന്ന നമ്പറില്‍ അക്കൗണ്ടും തുടങ്ങിയിട്ടുണ്ട്. ഐഎഫ്എസ് സികോഡ് ഡിഎല്‍എക്സ് ബി 0000065 ആണ്. വിവരങ്ങള്‍ക്ക് ഫോണ്‍ 9446287674.
പ്രതികരിക്കാൻ ഇവിടെ എഴുതുക: