കാസര്‍കോട്: പടുവളത്ത് ഒന്‍പത് മാസം നീണ്ടുനിന്ന മദ്യവില്‍പ്പനശാലയ്ക്കെതിരായ സമരത്തെ സിപിഎം ജില്ലാ നേതൃത്വം ഒടുവില്‍ തള്ളിപ്പറയുന്നു. നിയമപരമായി പ്രവര്‍ത്തിക്കുന്ന മദ്യവില്‍പ്പനശാലകളും ബാറുകളും പൂട്ടിക്കുന്നത് സിപിഎമ്മിണ്റ്റെ നിലപാടല്ലെന്ന് ജില്ലാ സെക്രട്ടറി കെ.പി.സതീഷ്ചന്ദ്രന് പറഞ്ഞു. പടുവളത്തേത് സിപിഎമ്മിണ്റ്റെ നേതൃത്വത്തില്‍ നടന്ന സമരമല്ല. പ്രദേശത്തെ പ്രത്യേക സാഹചര്യത്തില്‍ ആരംഭിച്ച സമരത്തില്‍ പ്രവര്‍ത്തകര്‍ പങ്കെടുത്തിട്ടുണ്ടാകാം. മറ്റുരാഷ്ട്രീയ പാര്‍ട്ടികളും സമരത്തെ പിന്തുണച്ചിരുന്നു. അദ്ദേഹം ചൂണ്ടിക്കാട്ടി. പടുവളത്തിന് തൊട്ടടുത്ത ചെറുവത്തൂറ് പഞ്ചായത്തില്‍ സിപിഎം ഭരണസമിതി സ്വകാര്യ ബാറിന് അനുമതി നല്‍കിയത് വിവാദമായ സാഹചര്യത്തിലാണ് സിപിഎമ്മിണ്റ്റെ മലക്കം മറിച്ചില്‍. നിയമവിധേയമായി പ്രവര്‍ത്തിക്കുന്ന ബാറുകളും മദ്യവില്‍പ്പനശാലകളും പ്രവര്‍ത്തിക്കാന്‍ അനുവദിക്കാത്തത് ശരിയല്ലെന്നാണ് ജില്ലാ കമ്മറ്റി കഴിഞ്ഞ ദിവസം പത്രക്കുറിപ്പിലൂടെ വ്യക്തമാക്കിയത്. ചെറുവത്തൂരില്‍ സ്വകാര്യബാറിന് അനുമതി നല്‍കിയതിനെ തുടര്‍ന്ന് പടുവളത്തെ സമരം അവസാനിപ്പിച്ചിരുന്നു. സിപിഎം ഭരണസമിതിക്കെതിരെ പ്രവര്‍ത്തകര്‍ പരസ്യപ്രതികരണവുമായി രംഗത്തുവന്ന സാഹചര്യത്തിലാണ് ജില്ലാ നേതൃത്വം സ്വകാര്യ ബാറിനെ പൂര്‍ണ്ണമായും അനുകൂലിച്ച് രംഗത്തെത്തുന്നത്. ചെറുവത്തൂരില്‍ തുടങ്ങാനിരിക്കുന്ന ബാറിനെതിരെ സമരം ആരംഭിക്കണമെന്ന് പ്രവര്‍ത്തകര്‍ക്കിടയില്‍ അഭിപ്രായമുയര്‍ന്നിരുന്നു. സിപിഎമ്മിണ്റ്റെ ശക്തികേന്ദ്രമായ പടുവളത്ത് പാര്‍ട്ടിയുടെ നിയന്ത്രണത്തില്‍ നടന്ന സമരത്തെ തള്ളിപ്പറഞ്ഞ ജില്ലാ നേതൃത്വത്തിണ്റ്റെ നടപടി പരിഹാസത്തോടെയാണ് പ്രവര്‍ത്തകര്‍ കാണുന്നത്. ഏരിയാ സെക്രട്ടറി വി.പി.പി.മുസ്തഫ, ലോക്കല്‍ സെക്രട്ടറി എം.വി.ചന്ദ്രന് എന്നിവര്‍ രക്ഷാധികാരികളായും ഡിവൈഎഫ്ഐ വില്ലേജ് സെക്രട്ടറി കെ.വി.രാജേഷ് ചെയര്‍മാനുമായി നടന്ന സമരത്തെയാണ് ഇപ്പോള്‍ ജില്ലാ നേതൃത്വം മദ്യമുതലാളിക്കുവേണ്ടി മാറ്റിപ്പറയുന്നത്. സിപിഎമ്മിണ്റ്റെ മറ്റുനേതാക്കളും ഇടതടവില്ലാതെ സമരപ്പന്തലിലെത്തിയിരുന്നു. പിലിക്കോട് ലോക്കല്‍ കമ്മറ്റിയാണ് സമരത്തെ പൂര്‍ണമായും നിയന്ത്രിച്ചിരുന്നത്. പടുവളത്തുനിന്നും മദ്യവില്‍പ്പനശാല ചെറുവത്തൂരിലേക്ക് മാറ്റി പ്രശ്നം പരിഹരിക്കാന്‍ നേരത്തെ ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ തീരുമാനമായിരുന്നു. എന്നാല്‍ പടുവളത്ത് വേണ്ടാത്തത് ചെറുവത്തൂരിലും വേണ്ടെന്നായിരുന്നു പാര്‍ട്ടി നിലപാട്. ഇതേ പാര്‍ട്ടിതന്നെ സ്വകാര്യ ബാറിന് അനുമതി നല്കി. നിയമപരമായി പ്രവര്‍ത്തിക്കുന്ന മദ്യവില്‍പ്പനശാലകള്‍ പൂട്ടിക്കുന്നത് ശരിയല്ലെന്ന് ഇപ്പോള്‍ പറയുന്ന പാര്‍ട്ടി അന്നെന്തിനാണ് എതിര്‍ത്തതെന്ന് പ്രവര്‍ത്തകര്‍ ചോദിക്കുന്നു. സര്‍ക്കാരിണ്റ്റെ മദ്യവില്പ്പനശാലയെ എതിര്‍ത്ത് സ്വകാര്യ ബാറിന് അനുമതി നല്‍കിയതിന് പിന്നില്‍ സാമ്പത്തിക ഇടപാടാണെന്നും പ്രവര്‍ത്തകര്‍ ആരോപിക്കുന്നു. വിവിധ വകുപ്പുകളുടെ നിയമാനുസൃതമായ അംഗീകാരം ലഭിച്ചതിന് ശേഷമാണ് പഞ്ചായത്ത് അനുമതി നല്‍കിയതെന്ന ജില്ലാ നേതൃത്വത്തിണ്റ്റെ വാദവും പ്രവര്‍ത്തകര്‍ മുഖവിലയ്ക്കെടുക്കുന്നില്ല. നിര്‍ദ്ദിഷ്ട ബാര്‍ ആരംഭിക്കാനിരിക്കുന്ന ഞാണംകൈ അപകട മേഖലയായാണ് അറിയപ്പെടുന്നത്. ഞാണംകൈ വളവ് സ്ഥിരമായി ടാങ്കര്‍ലോറി മറിയുന്ന സ്ഥലവുമാണ്. മാത്രമല്ല, ദേശീയപാതയോരത്ത് ബാറുകള്‍ അനുവദിക്കരുതെന്ന ദേശീയപാതാ അതോറിറ്റിയുടെ നിര്‍ദ്ദേശം ചൂണ്ടിക്കാട്ടി പഞ്ചായത്തിന് എതിര്‍പ്പ് പ്രകടിപ്പിക്കാമായിരുന്നുവെന്നും പ്രവര്‍ത്തകര്‍ പറയുന്നു. സ്വകാര്യ വ്യക്തി കോടതിയില്‍ പോയി അനുമതി നേടിയിരുന്നുവെങ്കില്‍ ന്യായീകരിക്കാമായിരുന്നു. എന്നാല്‍ ഇത് പഞ്ചായത്ത് തന്നെ മുന്നിട്ടിറങ്ങിയ അവസ്ഥയായി- ഒരു പ്രവര്ത്തകന് തണ്റ്റെ വികാരം പങ്കുവെച്ചു. പാര്‍ട്ടി നിലപാടില്‍ അണികള്‍ക്കിടയില്‍ അമര്‍ഷമുണ്ടെങ്കിലും രാജി ഉള്‍പ്പെടെയുള്ള വലിയ പൊട്ടിത്തെറിയിലേക്ക് നീങ്ങാത്തതിനുപിന്നില്‍ പ്രാദേശിക നേതാക്കളുടെ ഇടപെടലാണ്. പ്രവര്‍ത്തകരെപ്പോലെ തന്നെ പിലിക്കോട്ടെ പ്രാദേശിക നേതൃത്വവും ദുഃഖിതരാണ്. സമയവും സാമ്പത്തിക നഷ്ടവും കണക്കിലെടുക്കാതെയാണ് സമരം മുന്നോട്ട് കൊണ്ടുപോയിരുന്നത്. സമരം അവസാനിപ്പിച്ചതോടെ മദ്യവില്‍പ്പനശാല സജീവമായിട്ടുണ്ട്. സമരസമിതിയിലെ ഒരുവിഭാഗം സമരം തുടരണമെന്ന നിലപാടെടുത്തിരുന്നു. എന്നാല്‍ സര്‍ക്കാരിണ്റ്റെ മദ്യവില്‍പ്പനശാലയ്ക്കെതിരെ സമരം നടത്തുന്നത് സ്വകാര്യ ബാറിനെ സഹായിക്കുന്നതിന് വേണ്ടിയാണെന്ന ആക്ഷേപം ഉയരാന്‍ സാധ്യതയുള്ളതിനാല്‍ അവരും പിന്മാറി. പ്രതിഷേധവുമായി യൂത്ത്കോണ്‍ഗ്രസ് രംഗത്തെത്തിയിട്ടുണ്ടെങ്കിലും സമരത്തെ പാതിവഴിയില്‍ ഉപേക്ഷിച്ചുപോയവരെ വിശ്വസിക്കാനാകില്ലെന്നാണ് നാട്ടുകാരുടെ അഭിപ്രായം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: