മനുഷ്യബുദ്ധിയുടെ വികാസത്തിലെ നാലാമത്തെ പതനത്തെ നമുക്ക് ‘അന്തര്മുഖവീക്ഷായുഗ’മെന്ന് വിളിക്കാം. അന്തര്വീക്ഷണത്തിനുള്ള ഈ കഴിവ് മനുഷ്യനില്‍ സ്വതേതന്നെയുണ്ടെങ്കിലും അതിന്റെ അസ്തിത്വത്തെ അത് വേണ്ടത്ര പ്രകാശനം ചെയ്തിട്ടില്ലെന്നേയുള്ളൂ. ഓരോ ശിശുവിലും തല്ക്കാലം നിദ്രിതനിലയില് വര്‍ത്തിക്കുന്ന അതിന്റെ ലൈംഗിക വികാരം ശാരീരികമായ സ്വന്തം വളര്‍ച്ച പൂര്‍ത്തിയാവുമ്പോഴേക്കും പ്രകടമാവാന്‍ കാത്തിരിക്കുന്നതുപോലെതന്നെ, ആന്തരവീക്ഷണശക്തി ഓരോരുത്തനിലുമുണ്ടെങ്കിലും അത് പ്രകടമാവുന്നതിന് അവനില്‍ കാത്തുകെട്ടിക്കിടക്കുകയാണ്. പരിണാമതല്പ്പരമായ ഈ സൂക്ഷ്മവിവേകപൂര്ണതയ്ക്ക് സ്വന്തം മാനസതലത്തില്‍ കളമൊരുക്കിക്കഴിഞ്ഞിട്ടുള്ള വിദ്യാര്‍ത്ഥികളെ ഉദ്ദേശിച്ച് ആത്മജ്ഞാനികളരുളിയ ജ്ഞാനഗര്ഭങ്ങളായ വാക്കുകളാണ് എല്ലാ മതഗ്രന്ഥങ്ങളും.
– സ്വാമി ചിന്മയാനന്ദന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: