കാലടി: സാമൂഹിക സേവനരംഗത്ത് കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി നിറസാന്നിദ്ധ്യമായി നിലകൊണ്ട കെ.പി.ശങ്കരന് ആദി ശങ്കര ജന്മദേശ വികസന സമിതി സമുചിതമായ യാത്രയയപ്പ് നല്കി. ശ്രീ ശങ്കരജയന്തി ആഘോഷങ്ങളുടെ മുഖ്യസംഘാടകന്‍, ഗ്രാമസേവാസമിതി സെക്രട്ടറി എന്നീ നിലകളിലുള്ള അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ സ്തുത്യര്‍ഹമായിരുന്നു. യൂണിയന്‍ബാങ്ക് ഉദ്യോഗസ്ഥനെന്ന നിലയിലും പൊതുജനപ്രീതി സമ്പാദിച്ചിരുന്നു.
കാലടി ലക്ഷ്മിഭവന്‍ ഹാളില്‍ ചേര്‍ന്ന സൗഹൃദ സംഗമത്തില്‍ പ്രൊഫ.കെ.എസ്.ആര് പണിക്കര്‍ അദ്ധ്യക്ഷനായി. ആര്.എസ്.എസ് പ്രാന്തസംഘചാലക് പി.ഇ.ബി.മേനോന് മുഖ്യാതിഥിതിയായി. ധര്‍മ്മജാഗരണ്‍ സമന്വയ സമിതി പ്രാന്തപ്രമുഖ് വി.കെ.വിശ്വനാഥന്, പി.കെ.വിജയരാഘവന്, കെ.ജി.ഹരിദാസ്, എം.കെ.വാവക്കുട്ടന്, ആര്.സി.ശേഖര്‍, പ്രൊഫ.ടി.എന്‍. ശങ്കരപ്പിള്ള, പി.കെ. മോഹന്‍ദാസ്, ശശി തറനിലം, അജി പുതുക്കുളങ്ങര, ഒ.ബി.സുദര്ശനന്, സി.പി. അപ്പു, വി.ജി. ശിവദാസന്‍, പി.സി.ബിദു, കെ.എന്‍. ചന്ദ്രപ്രകാശ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. താലൂക്ക് സംഘചാലക് ടി.ആര് മുരളീധരന്, ബി.എം.എസ് എല്ലാ വൈസ്പ്രസിഡന്റ് പി.എസ്.വേണുഗോപാല്‍, പ്രൊഫ.എച്ച്.പത്മനാഭന്, കെ.എന്‍.നമ്പൂതിരി എന്നിവര്‍ സന്നിഹിതരായിരുന്നു. ടി.എസ്.ബൈജു നന്ദി പ്രകാശിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: