ലാഹോര്‍: ഇന്ത്യക്കാരനായ തടവുകാരന് സരബ്ജിത് സിങ്ങിനെ മര്‍ദിച്ചുകൊന്ന രണ്ടുപേര്‍ക്ക് കോട് ലഖ്പത് ജയിലിലെ വാര്ഡന്മാരുടെ വക ഇടി.
അമിര്‍ താംബ, മുദാസര്‍ എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. താംബയുടെയും മുദാസറിന്റെയും കൈവശം മൊബെയില്‍ ഫോണുകളുണ്ടെന്ന അഭ്യൂഹമാണ് സംഭവങ്ങള്‍ക്കു തുടക്കമിട്ടത്.
മൊബെയിലുകള്‍ കണ്ടെടുക്കാന്‍ വാര്ഡന്മാര് ഇരുവരുടെയും സെല്ലില്‍ പരിശോധനയ്ക്കെത്തി. പിന്നാലെ താംബെയും മുദാസറും തെറിയഭിഷേകം ആരംഭിച്ചു. തുടര്‍ന്ന് കുടൂതല്‍ വാര്ഡന്വന്ന് ഇരുവരെയും കൈകാര്യം ചെയ്യുകയായിരുന്നു.
1990ലെ ലാഹോര്‍ ബോംബ് സ്ഫോടനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചെന്ന കേസില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട് ജയില്ക്കഴിഞ്ഞിരുന്ന സരബ്ജിത്തിനെ 2013 ഏപ്രിലിലാണ് സഹതടവുകാര്‍ ക്രൂരമായി മര്‍ദ്ദിച്ചത്.മെയ് 2ന് സരബ്ജിത് ജീവന് വെടിഞ്ഞു.
സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ നിയോഗിക്കപ്പെട്ട ജുഡീഷ്യല്‍ കമ്മീഷനു മുന്നില്‍ താംബയും മുദാസറും കുറ്റമേറ്റിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: