ഡെറാഡൂണ്‍: ഉത്തരാഖണ്ഡ് പ്രളയത്തെത്തുടര്‍ന്ന് നാലുമാസമായി അടച്ചിട്ടിരുന്ന കേദാര്‍നാഥ് ക്ഷേത്രം തീര്‍ത്ഥാടകര്‍ക്കായി വീണ്ടും തുറന്നു. ഈ വര്‍ഷത്തെ ശക്തമായ മഴയും പ്രളയവും മൂലം ക്ഷേത്രദര്‍ശനം തടസ്സപ്പെട്ടിരുന്നു.
സോനപ്രയാഗുവരെയേ തീര്‍ത്ഥാടക വാഹനങ്ങള്‍ അനുവദിച്ചിട്ടുള്ളൂ. പിന്നീട് 24 കി.മീ.ട്രക്കില്‍ സഞ്ചരിച്ചാല്‍ കേദാര്‍ നാഥ് ക്ഷേത്രത്തിലെത്താം.
ക്ഷേത്രത്തിലേക്ക് അയയ്ക്കുന്ന ഭക്തരെ നിയന്ത്രിക്കുന്നതിനും യാത്രാ പ്രശ്നങ്ങള്‍ പഠിക്കാനുമായി സംസ്ഥാന സര്‍ക്കാര്‍ തയ്യാറെടുക്കുകയാണ്. തീര്ത്ഥാകര്ക്കുവേണ്ട ആരോഗ്യ സുരക്ഷ നല്‍കാനും ഉത്തരവിട്ടിട്ടുണ്ട്. ശക്തമായ പ്രകൃതിക്ഷോഭത്തെത്തുടര്‍ന്ന് കഴിഞ്ഞ ജൂണ്‍ 17 നാണ് കേദാര്‍നാഥ് ക്ഷേത്രം അടച്ചത്.
ഒക്ടോബര്‍ ഒന്നിനാണ് ക്ഷേത്രം തുറക്കാന്‍ തീരുമാനിച്ചിരുന്നതെങ്കിലും ഒക്ടോബര്‍ നാല് വരെ മഴയുണ്ടാകുമെന്ന കാലാവസ്ഥ മുന്നറിയിപ്പിനെത്തുടര്‍ന്ന് ഒക്ടോബര്‍ 5 ലേക്ക് മാറ്റുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. തിരക്ക് ഒഴിവാക്കാന്‍ വലിയ വാഹനങ്ങള്‍ക്ക് ഈ റൂട്ടില്‍ നിരോധനമേര്‍പ്പെടുത്തിയിട്ടുണ്ടെന്നും അവര്‍ അറിയിച്ചു. കഴിഞ്ഞ മാസം സാധാരണ രീതിയിലുള്ള പൂജകള്‍ ക്ഷേത്രത്തില്‍ പുനരാരംഭിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: