ബീജിംഗ്: ചൈന ഓപ്പണിന്റെ സെമിഫൈനലില്‍ പരിക്ക് മൂലം എതിരാളി തോമസ് ബെര്‍ഡിക്ക് പിന്മാറിയതോടെ ടെന്നീസ് ലോക റാങ്കിംഗിന്റെ നെറുകയില്‍ റാഫേല്‍ നദാല്‍ തിരിച്ചെത്തി.
13 തവണ ഗ്രാന്സ്ലാം സ്വന്തമാക്കിയ നദാല്‍ പരിക്ക് മാറി തിരിച്ചെത്തിയ ശേഷം ഒരു ഫിനിക്സ് പക്ഷിയെ പോലെയാണ് ഒന്നാം റാംഗിലെയ്ക്ക് എത്തിച്ചേര്‍ന്നത്. എടിപിയുടെ പുതിയ റാങ്കിംഗ് തിങ്കളാഴ്ച്ച പ്രഖ്യാപിക്കും.
2011 ജൂലൈയിലാണ് റാങ്കിംഗില്‍ അവസാനമായി റാഫേല്‍ മുന്‍ നിരയിലെത്തിയത്. മത്സരത്തില്‍ ആദ്യ സെറ്റില്‍ 4-1 എന്ന നിലയില്‍ നദാല്‍ മുന്നേറുമ്പോഴായിരുന്നു ബെര്ഡിക്കിന് പരിക്ക് മൂലം പിന്മാറേണ്ടി വന്നത്.
കഴിഞ്ഞ വര്‍ഷം മുട്ടിനേറ്റ പരിക്ക് മൂലം നദാലിന് കളികളത്തിന് പുറത്തിരിക്കേണ്ടി വന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: